വിവാദമില്ലാതെ ഇന്ത്യ-സൗത്ത് ആഫ്രിക്ക പരമ്പര തീരും? ഈ ചരിത്രങ്ങളിലേക്ക് നോക്കിയിട്ട് പറയണം

പന്തില്‍ സച്ചിന്‍ കൃത്രിമം നടത്തിയത് മുതല്‍ കാണ്‍പൂര്‍ പിച്ചില്‍ കുഴിച്ച കുഴി വരെ
വിവാദമില്ലാതെ ഇന്ത്യ-സൗത്ത് ആഫ്രിക്ക പരമ്പര തീരും? ഈ ചരിത്രങ്ങളിലേക്ക് നോക്കിയിട്ട് പറയണം

റ്റൊരു ഇന്ത്യ-സൗത്ത് ആഫ്രിക്ക പരമ്പരയുടെ ആവേശമാണ് ഉയരുന്നത്. പരമ്പരയ്ക്കായുള്ള കാത്തിരിപ്പിന് ഇടയില്‍ ഇന്ത്യ-സൗത്ത് ആഫ്രിക്ക മത്സരങ്ങള്‍ക്കിടയില്‍ സംഭവിച്ച ചില വിവാദങ്ങള്‍ നിങ്ങളുടെ ഓര്‍മയിലേക്കെത്തിയോ? പന്തില്‍ സച്ചിന്റെ കൃത്രിമം നടത്തിയത് മുതല്‍ ക്രോണിയുടെ ഒത്തുകളി വിവാദം വരെയുണ്ട്...

പീറ്റര്‍ കിര്‍സ്റ്റെനെ മങ്കാദ് ചെയ്യുന്ന കപില്‍ ദേവ്

1991ലെ ഇന്ത്യ പര്യടനത്തോടെയാണ് സൗത്ത് ആഫ്രിക്ക രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്. തൊട്ടടുത്ത വര്‍ഷം ഇന്ത്യ സൗത്ത് ആഫ്രിക്കയിലേക്കും എത്തി. ഈ പരമ്പരയിലാണ് തേര്‍ഡ് അമ്പയര്‍ ആദ്യമായി പരീക്ഷിക്കുന്നത്. പോര്‍ട്ട് എലിസബത്തില്‍ നടന്ന രണ്ടാം ഏകദിനത്തിന് ഇടയില്‍ ഒരു വിവാദം ഉടലെടുത്തു. 

147 എന്ന ചെറിയ ടോട്ടല്‍ പ്രതിരോധിക്കുകയാണ് ഇന്ത്യ. സൗത്ത് ആഫ്രിക്ക 9 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 20 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുക. ഈ സമയം കപില്‍ ദേവ് ബൗള്‍ ചെയ്യാനെത്തുമ്പോള്‍ കെപ്ലര്‍ വെസല്‍സാണ് ക്രീസില്‍. റണ്‍ അപ്പ് കഴിഞ്ഞ് സ്റ്റംപിന് അടുത്തെത്തിയ കപില്‍ ദേവ് നിന്നു. ഈ സമയം ക്രീസ് ലൈനിന് പുറത്തായിരുന്നു പീറ്റര്‍ കിര്‍സ്റ്റണ്‍. അമ്പര്‍ പീറ്റര്‍ കിര്‍സ്റ്റണ്‍ ഔട്ട് എന്ന് വിധിച്ചു. 

ഹാന്‍സി ക്രോണിയുടെ കുറ്റസമ്മതം

രാജ്യാന്തര ക്രിക്കറ്റിനെ കുഴക്കിയ വിവാദങ്ങളില്‍ ഒന്നായിരുന്നു 2000 ഏപ്രില്‍ ഏഴിന് ഡല്‍ഹി പൊലീസ് നടത്തിയ വെളിപ്പെടുത്തല്‍. സൗത്ത് ആഫ്രിക്കന്‍ നായകന്‍ ഹാന്‍സി ക്രോണി ഒത്തുകളിയുടെ ഭാഗമായെന്നായിരുന്നു ഇത്. ആജിവനാന്ത വിലക്കാണ് ക്രോണിക്ക് ലഭിച്ചത്. നാഗ്പൂരില്‍ നടന്ന അഞ്ചാം ഏകദിനത്തില്‍ 20ല്‍ താഴെ റണ്‍സ് സ്‌കോര്‍ ചെയ്താല്‍ 15000 ഡോളറാണ് ക്രോണി തനിക്ക് വാഗ്ദാനം ചെയ്തത് എന്ന് ഹെര്‍ഷെല്‍ ഗിബ്‌സ് വെളിപ്പെടുത്തിയിരുന്നു, ഹെന്റി വില്യംസിന് കളിയില്‍ 50ല്‍ കൂടുതല്‍ റണ്‍സ് വഴങ്ങിയാല്‍ 15000 ഡോളര്‍ നല്‍കാമെന്നായിരുന്നു വാഗ്ദാനം. 

ഗിബ്‌സ് 53 പന്തില്‍ 74 റണ്‍സ് നേടുകയും, പരിക്കിനെ തുടര്‍ന്ന് വില്യംസിന് രണ്ടാം ഓവര്‍ പൂര്‍ത്തിയാക്കാനാവാതെ വരികയും ംചെയ്തതോടെ ഇരുവര്‍ക്കും 15000 റണ്‍സ് ലഭിച്ചില്ല. 1996ല്‍ കാണ്‍പൂര്‍ ടെസ്റ്റില്‍ അവസാന ദിനം വിക്കറ്റ് വലിച്ചെറിഞ്ഞ് കളി തോല്‍ക്കാന്‍ പറഞ്ഞ് സൗത്ത് ആഫ്രിക്കന്‍ താരങ്ങളെ സമീപിച്ചതായി ക്രോണി വെളിപ്പെടുത്തി. 

പന്ത് ചുരണ്ടിയ സച്ചിന്‍

2001ല്‍ പോര്‍ട്ട് എലിസബത്തില്‍ നടന്ന ഇന്ത്യ-സൗത്ത് ആഫ്രിക്ക ടെസ്റ്റും വിവാദത്തിലാണ് അവസാനിച്ചത്. അമിത അപ്പിലിന് ഉള്‍പ്പെടെ ആറ് ഇന്ത്യന്‍ കളിക്കാര്‍ കുറ്റക്കാരാണെന്നാണ് മാച്ച് റഫറി കണ്ടെത്തിയത്. പന്തില്‍ കൃത്രിമം നടത്തിയതില്‍ സച്ചിന്‍ കുറ്റക്കാരനാണെന്നും മാച്ച് റഫറി കണ്ടെത്തി. 

സച്ചിന്‍, സെവാഗ്, ഗാംഗുലി, ഹര്‍ഭജന്‍, ശിഴ് സുന്ദര്‍ ദാസ്, ദീപ് ദാസ്ഗുപ്ത എന്നിവര്‍ക്ക് ഒരു ടെസ്റ്റില്‍ വിലക്കേര്‍പ്പെടുത്തുകയായിരുന്നു. ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് വരെ വിഷയം എത്തി. വംശീയ അധിക്ഷേപമാണ് മാച്ച് റഫറിയുടെ ഭാഗത്ത് നിന്നുമുണ്ടായത് എന്നാണ് വിമര്‍ശനം ഉയര്‍ന്നത്. ഐസിസി ഇന്ത്യയോട് വിവേചനം കാട്ടുകയാണെന്നും പറയപ്പെട്ടു. 

മൂന്നാം ടെസ്റ്റില്‍ മാച്ച് റഫറിയാവുന്നതില്‍ നിന്ന് ഡെന്നെസിനെ മാറ്റിയില്ലെങ്കില്‍ പരമ്പരയില്‍ നിന്ന് പിന്മാറുമെന്ന് ഇന്ത്യയുടെ ഭീഷണി വന്നു. ഡെന്നെസിനെ മാറ്റിയെങ്കിലും മൂന്നാം ടെസ്റ്റ് ഔദ്യോഗിക ടെസ്റ്റ് മത്സരമല്ലെന്ന നിലപാടെടുത്ത് ഐസിസി ആ ടെസ്റ്റിന് സൗഹൃദ ടെസ്റ്റ് മത്സരം എന്ന പേരാണ് നല്‍കിയത്. 

കാണ്‍പൂരിലെ പിച്ച്

2008ലെ സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ കാണ്‍പൂര്‍ ടെസ്റ്റ്. മൂന്നാം ദിനം കളി ജയിച്ച് ഇന്ത്യ പരമ്പര 1-1 എന്ന സമനിലയിലാക്കി. മൂന്ന് ദിവസത്തിന് ഇടയില്‍ 32 വിക്കറ്റാണ് വീണത്. ഇതോടെ പിച്ചില്‍ ഐസിസി സംശയം പ്രകടിപ്പിച്ചു. ഏറ്റവും മോശമായ പിച്ച് എന്നാണ് സൗത്ത് ആഫ്രിക്കന്‍ കോച്ച് മിക്കി ആര്‍തര്‍ പറഞ്ഞത്. ഈ പിച്ചിനെ ഏറ്റവും മോശം പിച്ചെന്നാണ് ഐസിസി രേഖപ്പെടുത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com