ഹോങ്കോങ് മുന്‍ നായകന്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ വരുന്നു, സെലക്ഷന്‍ ലഭിക്കുന്നതിന് ശ്രമം തുടങ്ങി

രാജ്യത്തിന് പുറത്ത് മറ്റ് അവസരങ്ങള്‍ തേടുന്നതിനെ തുടര്‍ന്നാണ് റാത്തിനെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് എന്ന് ഹോങ്കോങ്
ഹോങ്കോങ് മുന്‍ നായകന്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ വരുന്നു, സെലക്ഷന്‍ ലഭിക്കുന്നതിന് ശ്രമം തുടങ്ങി

ന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കളിക്കുക ലക്ഷ്യമിട്ട് മുന്‍ ഹോങ്കോങ് നായകന്‍ അന്‍ഷുമാന്‍ റാത്ത്. 2018 ഏഷ്യാ കപ്പില്‍ ഇന്ത്യയ്‌ക്കെതിരെ 97 പന്തില്‍ നിന്ന് 73 റണ്‍സ് നേടിയ താരമാണ് അന്‍ഷുമാന്‍. നാഗ്പൂരില്‍ പ്രദേശിക ക്രിക്കറ്റ് മത്സരത്തിന്റെ ഭാഗമായി കളിച്ച് വിദര്‍ഭ ടീമില്‍ ഇടംനേടുകയാണ് താരത്തിന്റെ ലക്ഷ്യം. 

ഒഡീഷയില്‍ നിന്നുള്ള താരമാണ് യഥാര്‍ഥത്തില്‍ റാത്ത്. എന്നാല്‍, റാത്തിനെ ഇന്ത്യന്‍ ഡൊമസ്റ്റിക് ക്രിക്കറ്റ് കളിക്കുന്നതിനുള്ള വിദര്‍ഭ ടീമില്‍ അംഗമാക്കുന്നതിനെ കുറിച്ച് ഉറപ്പന്നും വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ നല്‍കിയില്ല. മറ്റ് കളിക്കാരെ പോലെ കഴിവ് തെളിയിച്ച് ടീമില്‍ ഇടം നേടണം എന്ന നിര്‍ദേശമാണ് മുന്‍ ഹോങ്കോങ് നായകന് ലഭിച്ചിരിക്കുന്നത്. 

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുക എന്നതും റാത്തിന്റെ ലക്ഷ്യമാണ്. 'ക്ലബ് ക്രിക്കറ്റില്‍ കളിച്ച് കഴിവ് തെളിയിക്കണം എന്ന നിര്‍ദേശമാണ് എനിക്ക് ലഭിച്ചിരിക്കുന്നത്. കളിക്കളത്തില്‍ എന്തൊക്കെ ചെയ്യാന്‍ എനിക്ക് സാധിക്കുമോ അതെല്ലാം ചെയ്യണം. റണ്‍സ് കണ്ടെത്താനായാല്‍ എന്നെ സെലക്ട് ചെയ്യും. അത് സാധ്യമാക്കാനാവുമെന്നാണ് എന്റെ പ്രതീക്ഷ. ഇവിടുത്തെ ക്ലബ് ക്രിക്കറ്റ് വലിയ സൗകര്യങ്ങളാണ് നല്‍കുന്നതെന്നും റാത്ത് പറഞ്ഞു'. 

2020 ലോകകപ്പ് ട്വന്റി20യുടെ യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ഹോങ്കോങ് ടീമില്‍ റാത്ത് ഇടം നേടിയിട്ടും ഇല്ല. രാജ്യത്തിന് പുറത്ത് മറ്റ് അവസരങ്ങള്‍ തേടുന്നതിനെ തുടര്‍ന്നാണ് റാത്തിനെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് എന്ന് ഹോങ്കോങ് വ്യക്തമാക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com