മിനിറ്റുകളോളം ഇരുട്ടിലായി ധാക്ക സ്‌റ്റേഡിയം, സംഭവം ബംഗ്ലാദേശ്-സിംബാബ്വെ പോരിന് ഇടയില്‍

ഗ്യാലറിയില്‍ നിറഞ്ഞ ആയിരക്കണക്കിന് ഫ്‌ലഷ് ലൈറ്റുകളും, അഡൈ്വര്‍ടൈസിങ് ബൗണ്ടറികളും മാത്രമായിരുന്നു ആ സമയം കാണാനായത്
മിനിറ്റുകളോളം ഇരുട്ടിലായി ധാക്ക സ്‌റ്റേഡിയം, സംഭവം ബംഗ്ലാദേശ്-സിംബാബ്വെ പോരിന് ഇടയില്‍

ധാക്ക: ഏതാനും മിനിറ്റുകള്‍ ഗ്രൗണ്ടില്‍ ഇരുട്ട് നിറച്ച് ബംഗ്ലാദേശ്-സിംബാബ്വെ മത്സരത്തിന് ഇടയില്‍ വൈദ്യുതി ബന്ധം തടസപ്പെട്ടു. സിംബാബ്വെ ഇന്നിങ്‌സിന്റെ 17ാം ഓവറിലായിരുന്നു സംഭവം. വൈദ്യുതി തടസപ്പെട്ടതോടെ സ്മാര്‍ട്ട്‌ഫോണ്‍ ഫഌഷുകള്‍ നിറച്ച് കാണികള്‍ അത് മറ്റൊരു മനോഹര നിമിഷമാക്കി മാറ്റി. 

ഗ്യാലറിയില്‍ നിറഞ്ഞ ആയിരക്കണക്കിന് ഫഌഷ് ലൈറ്റുകളും, അഡൈ്വര്‍ടൈസിങ് ബൗണ്ടറികളും മാത്രമായിരുന്നു ആ സമയം കാണാനായത്. ഇരുട്ട് നിറഞ്ഞതോടെ ഗ്രൗണ്ടില്‍ നില്‍ക്കുന്ന കളിക്കാരെ പോലും കാണാന്‍ സാധിക്കാത്ത അവസ്ഥ. 

ഇതിനു മുന്‍പും നിരവധി വട്ടം ഫഌഷ് ലൈറ്റുകള്‍ ക്രിക്കറ്റ് മത്സരത്തിന് ഇടയില്‍ പണി മുടക്കിയിട്ടുണ്ട്. ഈ വര്‍ഷം ആദ്യം ബിഗ് ബാഷ് ട്വന്റി20 ലീഗില്‍ സിഡ്‌നി സിക്‌സേഴ്‌സും, ബ്രിസ്‌ബേന്‍ ഹീറ്റും തമ്മില്‍ ഗബ്ബയില്‍ നടന്ന മത്സരത്തിന് ഇടയിലാണ് ഒടുവില്‍ ഇതുപോലൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തത്. 2009ല്‍ ഈഡന്‍ ഗാര്‍ഡനില്‍ ശ്രീലങ്കയുമായി ഇന്ത്യ ഏറ്റുമുട്ടിയപ്പോഴും, ലങ്കയ്‌ക്കെതിരെ സൗത്ത് ആഫ്രിക്ക ന്യൂലാന്‍ഡ്‌സില്‍ ഏറ്റുമുട്ടിയപ്പോഴും സ്‌റ്റേഡിയം ഇരുട്ടിലായിരുന്നു. 

മഴയെ തുടര്‍ന്ന് 18 ഓവറായി ചുരുക്കിയ മത്സരത്തിലാണ് ഫഌഷ്‌ലൈറ്റുകള്‍ പണിമുടക്കിയതിനെ തുടര്‍ന്നും കളി വൈകിയത്. സിംബാബ്വെ ഉയര്‍ത്തിയ 144 റണ്‍സ് വിജയ ലക്ഷ്യം ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ബംഗ്ലാദേഷ് മറികടന്നത്. ആറ് വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സ് എന്ന നിലയിലേക്ക് വീണ ബംഗ്ലാദേശിനെ അഫീഫ് ഹൊസെയ്‌ന്റെ 52 റണ്‍സ് ഇന്നിങ്‌സാണ് ജയം പിടിക്കാന്‍ സഹായിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com