മുന്‍പിലുള്ളത് 13 മാസം, സ്ഥാനം ഉറപ്പിച്ചത് മൂന്ന് പേര്‍; ലോകകപ്പിനായി ഇന്ത്യയുടെ പരീക്ഷണങ്ങള്‍ നാളെ തുടങ്ങും

ലോകകപ്പ് ട്വന്റി20ക്ക് മുന്‍പ് 20 ട്വന്റി20 മത്സരങ്ങളാണ് ഇന്ത്യയ്ക്ക് മുന്‍പിലുള്ളത്. 13 മാസവും
മുന്‍പിലുള്ളത് 13 മാസം, സ്ഥാനം ഉറപ്പിച്ചത് മൂന്ന് പേര്‍; ലോകകപ്പിനായി ഇന്ത്യയുടെ പരീക്ഷണങ്ങള്‍ നാളെ തുടങ്ങും

രംശാലയില്‍ നാളെ സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വന്റി20ക്ക് ഇന്ത്യ ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ പ്ലേയിങ് ഇലവനില്‍ എന്തെല്ലാം മാറ്റം വരും എന്നതിലേക്കാണ് ആരാധകരുടെ ശ്രദ്ധ. കോഹ് ലി, രോഹിത് ശര്‍മ, ബൂമ്ര എന്നിവരെ മാറ്റി നിര്‍ത്തി മറ്റ് സ്ഥാനങ്ങളിലേക്കുള്ള കളിക്കാരെ കണ്ടെത്തേണ്ടതിന്റെ തുടക്കമാണ് ഇന്ത്യയ്ക്കത്, 2020 ലോകകപ്പ് ട്വന്റി20ക്ക് വേണ്ടി.

ലോകകപ്പ് ട്വന്റി20ക്ക് മുന്‍പ് 20 ട്വന്റി20 മത്സരങ്ങളാണ് ഇന്ത്യയ്ക്ക് മുന്‍പിലുള്ളത്. 13 മാസവും. ഐപിഎല്ലും ഇതിനിടയില്‍ വരുന്നു.  ട്വന്റി20 ലോകകപ്പിലേക്ക് ധോനിയെ തന്നെ പരിഗണിക്കുമോ എന്നത് കണ്ടറിയേണ്ടതാണ്...
ധോനിയുടെ പകരക്കാരനായി പരിഗണിക്കപ്പെടുന്ന റിഷഭ് പന്തിനെ സൗത്ത് ആഫ്രിക്കയ്‌ക്കെതിരേയും നാലാമനായി പരിഗണിക്കുമോ? അതോ മനീഷ് പാണ്ഡേയെ ഇറക്കുമോ? 

നാലാം സ്ഥാനത്തേക്ക് ശ്രേയസ് അയ്യരും കൂടി വരുന്നുണ്ട്. ഇതോടെ പന്ത്, മനീഷ്, ശ്രേയസ് എന്നിവരില്‍ ആരെയാവും ഇന്ത്യ നാലാമത് ഇറക്കുക എന്നത് നിര്‍ണായകമാണ്. സ്പിന്നര്‍മാരായ ചഹല്‍, കുല്‍ദീപ് എന്നിവരുടെ കാര്യത്തിലാണ് മറ്റൊരു നിര്‍ണായക തീരുമാനം വരേണ്ടത്. 

രാജാസ്ഥാന്‍ ലെഗ് സ്പിന്നര്‍ രാഹുല്‍ ചഹര്‍ വിന്‍ഡിസ് പര്യടനത്തില്‍ മികവ് കാട്ടിയതോടെയാണ് സ്പിന്നര്‍മാരെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നതില്‍ ആശയക്കുഴപ്പം ഉടലെടുത്തത്. ഒപ്പം, ക്രുനാല്‍ പാണ്ഡ്യയും, രവീന്ദ്ര ജഡേജയും മികച്ച കളി പുറത്തെടുക്കുന്നതും കുല്‍ദീപിനേയും ചഹലിനേയും ഒരുമിച്ച് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നതില്‍ തിരിച്ചടിയാവുന്നു. 

ഫിങ്കര്‍ സ്പിന്നര്‍ വാഷിങ്ടണ്‍ സുന്ദര്‍ കൂടി ആ നിരയിലേക്ക് വരുന്നുണ്ടെന്ന് ഓര്‍ക്കണം. പേസ് നിരയിലേക്ക് എത്തുമ്പോള്‍ ദീപക് ചഹറും നവ്ദീപ് സെയ്‌നിയും, ഖലീല്‍ അഹ്മദുമാണ് ഇന്ത്യയ്ക്ക് മറ്റൊരു ആശയക്കുഴപ്പം തീര്‍ക്കുന്നത്. അടുത്ത 13 മാസത്തിനുള്ളില്‍ ഇന്ത്യയ്ക്ക് ഈ ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com