രണ്ട് സൂപ്പര്‍ റെക്കോര്‍ഡുകള്‍, രണ്ടും സ്വന്തമാക്കാന്‍ രോഹിത്-കോഹ് ലി പോര്‌

ആദ്യ ട്വന്റി20 മത്സരത്തിന് ഇന്ത്യ ഇറങ്ങുമ്പോള്‍ വ്യക്തിഗത റെക്കോര്‍ഡുകളില്‍ രണ്ടെണ്ണത്തിന്‌ വേണ്ടി കോഹ് ലിയും രോഹിത്തും തമ്മിലുള്ള പോരുകളിലൊന്നും അവിടെ കാണാം
രണ്ട് സൂപ്പര്‍ റെക്കോര്‍ഡുകള്‍, രണ്ടും സ്വന്തമാക്കാന്‍ രോഹിത്-കോഹ് ലി പോര്‌

രംശാലയില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിന് ഇന്ത്യ ഇറങ്ങുമ്പോള്‍ വ്യക്തിഗത റെക്കോര്‍ഡുകളില്‍ രണ്ടെണ്ണത്തിന്‌ വേണ്ടി കോഹ് ലിയും രോഹിത്തും തമ്മിലുള്ള പോരുകളിലൊന്നും അവിടെ കാണാം. നിലവില്‍ ട്വന്റി20യില്‍ റണ്‍വേട്ടയില്‍ ഒന്നാമന്‍ രോഹിത്താണ്. രോഹിത്തിന് തൊട്ടുതാഴെ നില്‍ക്കുന്ന കോഹ് ലിക്ക് ഈ നേട്ടത്തിലേക്കെത്താന്‍ 53 റണ്‍സ് കൂടി മതി. 

88 ട്വന്റി20 ഇന്നിങ്‌സില്‍ നിന്ന് 2422 റണ്‍സാണ് ട്വന്റി20യില്‍ രോഹിത്തിന്റെ സമ്പാദ്യം. കോഹ് ലിയാവട്ടെ 65 ഇന്നിങ്‌സില്‍ നിന്ന് 2369 റണ്‍സ് നേടി. റണ്‍വേട്ടയില്‍ ഒന്നാമതെത്താന്‍ കോഹ് ലി റണ്‍സ് വാരിയാലും, തന്റെ റെക്കോര്‍ഡ് നിലനിര്‍ത്താന്‍ രോഹിത്ത് തകര്‍ത്ത് കളിച്ചാലും ഇന്ത്യയ്ക്ക് ഒരേപോലെ ഗുണം ചെയ്യും...

ട്വന്റി20യിലെ റണ്‍വേട്ടക്കാര്‍

2422 രോഹിത് ശര്‍മ
2369 വിരാട് കോഹ് ലി
2283 മാര്‍ട്ടിന്‍ ഗപ്റ്റില്‍
2263 ഷുഐബ് മാലിക്
2140 ബ്രണ്ടന്‍ മക്കല്ലം

ഇതുകൂടാതെ മറ്റൊരു റെക്കോര്‍ഡിന് വേണ്ടിയും രോഹിത്തിനും കോഹ് ലിക്കുമിടയില്‍ മത്സരമുണ്ട്. ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ 50+ സ്‌കോര്‍ പിന്നിട്ട റെക്കോര്‍ഡില്‍ ഒപ്പത്തിനൊപ്പമാണ് കോഹ് ലിയും രോഹിത്തും. 17 അര്‍ധ ശതകവും നാല് സെഞ്ചുറിയുമായി 21 വട്ടമാണ് രോഹിത്ത് 50+ സ്‌കോര്‍ ചെയ്തത്. കോഹ് ലിയുടെ പേരില്‍ ട്വന്റി20യിലുള്ളത് 21 അര്‍ധ ശതകങ്ങളും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com