റണ്‍ ഔട്ട് അഭിനയിച്ച് ബെയര്‍‌സ്റ്റോ, ഡൈവ് ചെയ്ത് സ്മിത്ത്; പെനാല്‍റ്റി റണ്‍സ് എവിടെയെന്ന് ചോദ്യം

റണ്‍ ഔട്ട് ആക്കാന്‍ പോവുന്നു എന്ന വ്യാജേന സ്മിത്തിനെ കബളിപ്പിക്കുകയായിരുന്നു ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബെയര്‍സ്‌റ്റോ
റണ്‍ ഔട്ട് അഭിനയിച്ച് ബെയര്‍‌സ്റ്റോ, ഡൈവ് ചെയ്ത് സ്മിത്ത്; പെനാല്‍റ്റി റണ്‍സ് എവിടെയെന്ന് ചോദ്യം

ഓവല്‍:സ്മിത്തിന്റെ വിക്കറ്റ് വീഴ്ത്തുക എന്നതായിരുന്നു ആഷസ് 2019ല്‍ ഇംഗ്ലണ്ട് നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. അഞ്ചാം ടെസ്റ്റിലേക്ക് എത്തിയപ്പോഴും സ്മിത്ത് അവര്‍ക്കു മേല്‍ തീര്‍ക്കുന്ന തലവേദനയ്ക്ക് കുറവില്ല. അങ്ങനെ വരുമ്പോള്‍ എന്താ ചെയ്കാ? ഔട്ട് ആക്കുന്നത് പോലെ അഭിനയിക്കുക തന്നെ...

റണ്‍ ഔട്ട് ആക്കാന്‍ പോവുന്നു എന്ന വ്യാജേന സ്മിത്തിനെ കബളിപ്പിക്കുകയായിരുന്നു ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബെയര്‍സ്‌റ്റോ. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സില്‍ സ്മിത്ത് 26 റണ്‍സ് എടുത്ത് നില്‍ക്കുമ്പോഴായിരുന്നു സംഭവം. ഓസീസ് താരങ്ങളുടെ റണ്ണിനായുള്ള ഓട്ടത്തിന് ഇടയില്‍ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ ബൗളറുടെ കയ്യിലേക്കാണ് പന്ത് ഫീല്‍ഡര്‍ നല്‍കിയത്. 

എന്നാല്‍ പന്ത് തന്റെ കയ്യിലേക്കെത്തി ബെയ്ല്‍സ് തെറിപ്പിക്കാന്‍ പോവുന്നു എന്ന നിലയിലായി ബെയര്‍സ്‌റ്റോയുടെ അഭിനയം. ഇത് കണ്ട സ്മിത്ത് ഡൈവ് ചെയ്താണ് ക്രീസിലേക്ക് കയറിയത്. ഫേക്ക് ഫീല്‍ഡിങ് അഭിനയിച്ചാല്‍ അഞ്ച് റണ്‍സ് പെനാല്‍റ്റി ബാറ്റിങ് ടീമിന് അനുവദിക്കുകയാണ് പതിവ്. എന്നാല്‍ ബെയര്‍‌സ്റ്റോയുടെ അഭിനയം അമ്പയര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. 

പന്ത് എവിടെയാണെന്ന് എനിക്കറിയില്ലായിരുന്നു. എന്റെ ഡ്രസില്‍ അഴുക്കാക്കി. എന്നെ കബളിപ്പിച്ചു. മറ്റെന്താണ് അതിനെ കുറിച്ച് പറയേണ്ടത് എന്ന് തനിക്ക് അറിയില്ലെന്നായിരുന്നു സ്റ്റീവ് സ്മിത്തിന്റെ പ്രതികരണം. 

ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സില്‍ മറ്റ് ബാറ്റ്‌സ്മാന്മാരെല്ലാം തോല്‍വി സമ്മതിച്ചപ്പോള്‍ 80 റണ്‍സോട് നിന്ന് ടീമിന് വീണ്ടും അവിടെ സ്മിത്ത് തുണയായി. ക്രിസ് വോക്‌സ് സ്മിത്തിനെ വിക്കറ്റിന് മുന്‍പില്‍ കുടുക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com