സച്ചിന്റെ റെക്കോര്‍ഡുകളുടെ അടുത്തെത്താന്‍ പോലും ഒരാള്‍ക്കാകുമെന്ന് കരുതിയില്ല; കോഹ് ലിയെ പ്രശംസ കൊണ്ട് മൂടി കപില്‍ദേവ്‌

കോഹ് ലിക്ക് ഒരുപാട് ദൂരം പോവാനുണ്ട്. കരിയറില്‍ മധ്യത്തില്‍ നില്‍ക്കുമ്പോള്‍ കോഹ് ലിയെ കുറിച്ച് വിലയിരുത്തുന്നത് ശരിയല്ല
സച്ചിന്റെ റെക്കോര്‍ഡുകളുടെ അടുത്തെത്താന്‍ പോലും ഒരാള്‍ക്കാകുമെന്ന് കരുതിയില്ല; കോഹ് ലിയെ പ്രശംസ കൊണ്ട് മൂടി കപില്‍ദേവ്‌

ന്യൂഡല്‍ഹി:ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്റെ പേരില്‍ തീര്‍ത്ത റെക്കോര്‍ഡുകളുടെ അടുത്തേക്ക് പോലും മറ്റൊരു താരം എത്തിപ്പെടുമെന്ന് കരുതിയിരുന്നില്ലെന്ന് ഇന്ത്യന്‍ മുന്‍ നായകന്‍ കപില്‍ ദേവ്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയെ പ്രശംസിക്കുകയായിരുന്നു കപില്‍. 

കോഹ് ലിക്ക് ഒരുപാട് ദൂരം പോവാനുണ്ട്. കരിയറില്‍ മധ്യത്തില്‍ നില്‍ക്കുമ്പോള്‍ കോഹ് ലിയെ കുറിച്ച് വിലയിരുത്തുന്നത് ശരിയല്ല. എന്നാല്‍ ഇതുവരെ കോഹ് ലി നമുക്ക് നല്‍കിയതെല്ലാം സാമ്യമില്ലാത്തതാണ്. എല്ലാത്തിനും മുകളില്‍ സച്ചിനാണ് എന്നാണ് ഞങ്ങള്‍ കരുതിയിരുന്നത്. സച്ചിന്‍ നേടിയ റെക്കോര്‍ഡുകള്‍ക്ക് അടുത്തേക്ക് മറ്റൊരു താരം എത്തുമെന്ന് ഒരിക്കല്‍ പോലും ചിന്തിച്ചിട്ടില്ല, കപില്‍ ദേവ് പറഞ്ഞു. 

അന്തരിച്ച മുന്‍ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് വേണ്ടി ഇപ്പോള്‍ നമ്മള്‍ ചെയ്തതൊന്നും മതിയാവില്ലെന്നും കപില്‍ ദേവ് പറഞ്ഞു. ക്രിക്കറ്റിന് വേണ്ടി അരുണ്‍ ജെയ്റ്റ്‌ലി അത്രമാത്രം സംഭാവനകള്‍ നല്‍കി. ജെയ്റ്റ്‌ലിക്ക് വേണ്ടി അവരിപ്പോള്‍ ചെയ്യുന്നതെല്ലാം കാണുമ്പോള്‍ എനിക്ക് സന്തോഷമുണ്ട്. കളിയെ കുറിച്ച് ജെയ്റ്റ്‌ലിക്ക് അറിവുണ്ടായിരുന്നുവെന്നും കപില്‍ ദേവ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com