ഇന്ന് പന്തിന്റെ ദിവസം, അകത്തേക്കോ പുറത്തേക്കോ എന്നറിയാം; സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 മൊഹാലിയില്‍

ബാറ്റ്‌സ്മാനെ തുണയ്ക്കുന്ന പിച്ചാണ് മൊഹാലിയിലേക്. ടോസ് നേടുന്ന ടീം മഞ്ഞ് വീഴ്ച പരിഗണിച്ചാവും തീരുമാനമെടുക്കുക
ഇന്ന് പന്തിന്റെ ദിവസം, അകത്തേക്കോ പുറത്തേക്കോ എന്നറിയാം; സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 മൊഹാലിയില്‍

മൊഹാലി: ധരംശാലയില്‍ ട്വന്റി20 ആവേശം മഴ കൊണ്ടുപോയതോടെ മൊഹാലിയില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി20യോടെ ഹോം സീസണിന് തുടക്കമിടാന്‍ ഇന്ത്യ ഇന്നിറങ്ങും. കുറവ് അവസരങ്ങളാണ് ലഭിക്കുന്നതെങ്കിലും അത് പ്രയോജനപ്പെടുത്താന്‍ യുവ താരങ്ങള്‍ക്ക് കഴിയണം എന്ന കോഹ് ലിയുടെ വാക്കുകള്‍ റിഷഭ് പന്ത് ഉള്‍പ്പെടെയുള്ള കളിക്കാരുടെ സമ്മര്‍ദ്ദം കൂട്ടുന്നുണ്ട്. 

റിസ്റ്റ് സ്പിന്നര്‍മാരായ ചഹലും, കുല്‍ദീപും ഇല്ലാതെയാണ് ഇന്ത്യ തങ്ങളുടെ ട്വന്റി20 ലോകകപ്പ് പരീക്ഷണങ്ങള്‍ക്ക് തുടക്കമിടുന്നത്. വാഷിങ്ടണ്‍ സുന്ദര്‍ ക്രുനാല്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ സ്‌പെഷ്യലിസ്റ്റ് സ്പിന്നറെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നതിന് പകരം, ഓള്‍ റൗണ്ടറെ ഉള്‍പ്പെടുത്തി ബാറ്റിങ് കരുത്ത് കൂട്ടുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് വ്യക്തം.

മുന്‍ നിരയില്‍ രോഹിത് ധവാന്‍, കോഹ് ലി എന്നിവരും, വിന്‍ഡിസില്‍ മികവ് കാണിച്ച ശ്രേയസ് അയ്യര്‍ മധ്യനിരയിലും വരുന്നത് ഇന്ത്യയുടെ കരുത്ത് കൂട്ടുന്നു. അലക്ഷ്യമായി ബാറ്റ് വീശുന്ന റിഷഭ് പന്തിലാണ് ഇന്ത്യയുടെ ആശങ്കയിപ്പോള്‍. സ്വയം വീഴുക മാത്രമല്ല, ടീമിനെ കൂടി ബാധിക്കുകയാണ് പന്തിന്റെ മോശം പ്രകടനം എന്ന് കോച്ച് രവി ശാസ്ത്രി തന്നെ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.

മൊഹാലിയില്‍ മഴ ഭീഷണിയില്ലെന്നതാണ് ആരാധകരെ സന്തോഷിപ്പിക്കുന്ന വാര്‍ത്ത. ബാറ്റ്‌സ്മാനെ തുണയ്ക്കുന്ന പിച്ചാണ് മൊഹാലിയിലേക്. ടോസ് നേടുന്ന ടീം മഞ്ഞ് വീഴ്ച പരിഗണിച്ചാവും തീരുമാനമെടുക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com