4 റണ്‍സ്, 5 പന്ത്, 11 മിനിറ്റ്, ഏറ്റവും മോശം പന്തില്‍ പുറത്താവലും; ധോനിക്ക് വേണ്ടി മുറവിളി

4 റണ്‍സ്, 5 പന്ത്, 11 മിനിറ്റ്, ഏറ്റവും മോശം പന്തില്‍ പുറത്താവലും; ധോനിക്ക് വേണ്ടി മുറവിളി

4,40, 28,3,1,0,4,65,4...ഈ വര്‍ഷം ട്വന്റി20യില്‍ പന്ത് കണ്ടെത്തിയ സ്‌കോറുകള്‍ ഇങ്ങനെയാണ്

നായകന്‍ കോഹ് ലി, മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി, ബാറ്റിങ് കോച്ച് വിക്രം റാത്തോഡ് എന്നിവരുടെയെല്ലാം മുന്നറിയിപ്പുകളുണ്ടായിരുന്നു യുവതാരം റിഷഭ് പന്തിന് മൊഹാലിയില്‍ ഇറങ്ങുന്നതിന് മുന്‍പ്. പക്ഷേ, പന്ത് വിക്കറ്റ് വലിച്ചെറിയുന്ന പതിവ് ആവര്‍ത്തിച്ചു, അതും മോശം പന്തില്‍...നാല് റണ്‍സ് 5 ബോള്‍, 11 മിനിറ്റ്, മൊഹാലിയിലെ പന്തിന്റെ കണക്ക് ഇങ്ങനെ ചുരുക്കാം. 

4,40, 28,3,1,0,4,65,4...ഈ വര്‍ഷം ട്വന്റി20യില്‍ പന്ത് കണ്ടെത്തിയ സ്‌കോറുകള്‍ ഇങ്ങനെയാണ്. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റിയില്‍ ഷോര്‍ട്ട് എക്‌സിക്യൂഷനില്‍ പിഴച്ചാണ് പന്ത് വിക്കറ്റ് വലിച്ചെറിഞ്ഞത്. വിന്‍ഡിസിന്റെ ബിജോണ്‍ ഫോര്‍ടുയിനില്‍ നിന്ന് വന്ന മോശം ഡെലിവറിയായിരുന്നു അത്. ലെഗ് സൈഡില്‍ ബൗണ്ടറി കണ്ടെത്താന്‍ എളുപ്പം കഴിയുന്ന സാഹചര്യം. 

ലെഗ് സൈഡിലെ 30 യാര്‍ഡില്‍ ഒരു ഫീല്‍ഡര്‍മാത്രമുള്ള സമയം കൃത്യമായി ആ ഫീല്‍ഡറുടെ കൈകളിലേക്ക് തന്നെ എത്തി പന്ത് വിക്കറ്റ് കളഞ്ഞു. തന്റെ മോശം ഡെലിവറിയില്‍ കരിയറിലെ ആദ്യ ട്വന്റി20 വിക്കറ്റ് ഫോര്‍ടുയിന്‍ അക്കൗണ്ടിലാക്കി.

മൊഹാലിയില്‍ പന്ത് വിക്കറ്റ് വലിച്ചെറിഞ്ഞതിന് പിന്നാലെ തന്നെ പേനയെടുത്ത് കുറിക്കുന്ന ഇന്ത്യന്‍ ബാറ്റിങ് കോച്ച് വിക്രം റാത്തോറും സ്‌ക്രീനില്‍ തെളിഞ്ഞു. രണ്ടാം ട്വന്റി20ക്ക് മുന്‍പ് തന്നെ പന്തിന് ബാറ്റിങ് കോച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫിയര്‍ലെസ് ക്രിക്കറ്റര്‍ എന്നതിനും, കെയര്‍ലെസ് ക്രിക്കറ്റര്‍ എന്നിങ്ങനെ ഇടമുണ്ടെന്ന് ചൂണ്ടിയായിരുന്നു വിക്രം റാത്തോഡിന്റെ മുന്നറിയിപ്പ്. മറ്റൊരു ഇന്നിങ്‌സില്‍ കൂടി പന്ത് പരാജയപ്പെട്ടതോടെ ധോനിയെ തിരികെ കൊണ്ടുവരണം എന്ന മുറവിളി ശക്തമായി. 2019ല്‍ 9 മത്സരങ്ങളില്‍ നിന്ന് 21.28 ആണ് പന്തിന്റെ ബാറ്റിങ് ശരാശരി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com