അവള്‍ക്കൊപ്പമുള്ള സെക്‌സിനോളം വരില്ല എന്റെ ഏറ്റവും മികച്ച ഗോള്‍, ക്രിസ്റ്റ്യാനോ പറയുന്നു

വര്‍ഷങ്ങളായി ആ ഗോളടിക്കാന്‍ ഞാന്‍ ശ്രമിക്കുകയായിരുന്നു. മറ്റ് 700 ഗോളുകള്‍ ഞാനടിച്ചു. പക്ഷേ ആ ഒരെണ്ണം മാത്രമില്ലായിരുന്നു
അവള്‍ക്കൊപ്പമുള്ള സെക്‌സിനോളം വരില്ല എന്റെ ഏറ്റവും മികച്ച ഗോള്‍, ക്രിസ്റ്റ്യാനോ പറയുന്നു

ക്രിസ്റ്റിയാനോയുടെ ഗോളുകളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതെല്ലാം എന്ന് ചോദിച്ചാല്‍ മനസിലൂടെ പായുന്ന ഗോളുകള്‍ പലതുണ്ടാവും. അതേ ചോദ്യം തന്നിലേക്ക് വരുമ്പോള്‍ ക്രിസ്റ്റിയാനോയ്ക്ക് ആശയക്കുഴപ്പമൊന്നുമില്ല പറയാന്‍...യുവന്റ്‌സിനെതിരെ റയല്‍ കുപ്പായത്തില്‍ അടിച്ച ഓവര്‍ഹെഡ് കിക്ക് തന്നെയാണ്‌ ഒന്നാമത് എന്ന് ക്രിസ്റ്റ്യാനോ പറയുന്നു...പക്ഷേ, തന്റെ പങ്കാളിക്കൊപ്പം സെക്‌സ് ചെയ്യുന്നതിനൊപ്പം അത് വരില്ലെന്നാണ് യുവന്റ്‌സ് സൂപ്പര്‍ താരത്തിന്റെ വാക്കുകള്‍.

ഐടിവിയിലെ പിയേഴ്‌സ് മോര്‍ഗനുമായുള്ള അഭിമുഖത്തിലായിരുന്നു ക്രിസ്റ്റിയാനോയുടെ വാക്കുകള്‍. കാമുകിയായ ജോര്‍ജിന റോഡ്രിഗ്‌സുമായുള്ള സെക്‌സിന് മുകളില്‍ ആ ഗോളിനെ താന്‍ കാണുന്നില്ലെന്നാണ് ചിരി നിറച്ച് ക്രിസ്റ്റിയാനോ പറയുന്നത്. വര്‍ഷങ്ങളായി ആ ഗോളടിക്കാന്‍ ഞാന്‍ ശ്രമിക്കുകയായിരുന്നു. മറ്റ് 700 ഗോളുകള്‍ ഞാനടിച്ചു. പക്ഷേ ആ ഒരെണ്ണം മാത്രമില്ലായിരുന്നു. ഒടുവില്‍ ഞാന്‍ ആ ബൈസിക്കിള്‍ ഗോള്‍ നേടി. മനോഹരമായ ചാട്ടത്തിലൂടെ, ക്രിസ്റ്റിയാനോ പറഞ്ഞു. 

മനോഹരമായ ഗോളായിരുന്നു അത്. യുവന്റ്‌സിന്റെ തട്ടകത്തില്‍ നടന്ന കളിയില്‍ താന്‍ ആ ഗോള്‍ നേടുന്നത് കണ്ട് അവരുടെ ആരാധകര്‍ വരെ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. തന്നെയത് വല്ലാതെ സ്പര്‍ഷിച്ചു. കാരണം, അങ്ങനെയൊന്ന് എന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടില്ലായിരുന്നു. അവിശ്വസനീയമായ നിമിഷമായിരുന്നു അത്, ക്രിസ്റ്റ്യാനോ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com