ആഷസില്‍ സ്റ്റീവ് സ്മിത്ത് എങ്ങനെ തിളങ്ങി? മാസ്റ്റര്‍ക്ലാസ് വിശകലനവുമായി സച്ചിന്‍; ആരാധകരുടെ കയ്യടി

രണ്ടാം ടെസ്റ്റിലേക്ക് എത്തിയപ്പോള്‍ പൊസിഷനില്‍ വന്ന പിഴവാണ് ആര്‍ച്ചര്‍ക്കെതിരെ സ്മിത്തിനെ കുഴക്കിയത്‌
ആഷസില്‍ സ്റ്റീവ് സ്മിത്ത് എങ്ങനെ തിളങ്ങി? മാസ്റ്റര്‍ക്ലാസ് വിശകലനവുമായി സച്ചിന്‍; ആരാധകരുടെ കയ്യടി

രു വര്‍ഷം മുന്‍പ് കേട്ട പഴികളെല്ലാം ആഷസ് ടെസ്റ്റോടെ കഴുകി കളയാനായിരുന്നു സ്മിത്തിന്റെ ശ്രമം. നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മഹാനായ ക്രിക്കറ്റ് താരം എന്ന വിശേഷണം താനര്‍ഹിക്കുന്നു എന്ന നിലയില്‍ സ്മിത്ത് ബാറ്റേന്തുകയും ചെയ്തു. 774 റണ്‍സാണ് സ്മിത്ത് ആഷസില്‍ സ്‌കോര്‍ ചെയ്തത്. സ്മിത്തിന്റെ ഈ ക്ലാസ് പ്രകടനങ്ങളില്‍ മാസ്റ്റര്‍ ക്ലാസ് അനാലിസിസുമായി എത്തുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. 

ലോര്‍ഡ്‌സിലെ ആദ്യ ടെസ്റ്റില്‍ ലെഗ് സ്റ്റംപില്‍ നിന്ന് മുന്‍പിലേക്ക് കയറി ബൗളര്‍മാരെ ഇവിടേക്ക് ലക്ഷ്യം വയ്ക്കാന്‍ സ്മിത്ത് പ്രേരിപ്പിച്ചു. രണ്ടാം ടെസ്റ്റിലേക്ക് എത്തിയപ്പോള്‍ പൊസിഷനില്‍ വന്ന പിഴവാണ് ആര്‍ച്ചര്‍ക്കെതിരെ സ്മിത്തിനെ കുഴക്കിയതെന്ന് സച്ചിന്‍ ചൂണ്ടിക്കാണിക്കുന്നു. 

നാലും അഞ്ചും ടെസ്റ്റുകളില്‍ പന്ത് ലീവ് ചെയ്യുന്നതില്‍ സ്മിത്ത് സ്വീകരിച്ച വിചിത്രമായ ടെക്‌നിക്കിനെ കുറിച്ചും സച്ചിന്‍ പറയുന്നു. സമൂഹമാധ്യമങ്ങളിലൂടെ സച്ചിന്‍ ഷെയര്‍ ചെയ്ത വീഡിയോയ്ക്ക് വലിയ കയ്യടിയാണ് ആരാധകരില്‍ നിന്ന് വരുന്നത്. എത്ര സിംപിളായി സച്ചിന്‍ കാര്യങ്ങള്‍ പറഞ്ഞു പോവുന്നുവെന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com