ഇക്കാര്യത്തില്‍ പിണക്കമില്ല; കണക്കുകള്‍ ഇനിയും മാറും; ഹിറ്റ്മാന്റെ റെക്കോര്‍ഡുകള്‍ സ്വന്തം പേരിലാക്കി ക്യാപ്റ്റന്‍ കോഹ്‌ലി

വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയില്‍ നിന്നാണ് കോഹ്‌ലി റെക്കോര്‍ഡ് സ്വന്തം പേരിലേക്ക് മാറ്റിയത്
ഇക്കാര്യത്തില്‍ പിണക്കമില്ല; കണക്കുകള്‍ ഇനിയും മാറും; ഹിറ്റ്മാന്റെ റെക്കോര്‍ഡുകള്‍ സ്വന്തം പേരിലാക്കി ക്യാപ്റ്റന്‍ കോഹ്‌ലി

മൊഹാലി: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വന്തം പേരിലേക്ക് മാറ്റുന്നത് ഇപ്പോള്‍ പതിവ് കാഴ്ചയാണ്. ബാറ്റിങിനിറങ്ങിയാല്‍ എന്തെങ്കിലുമൊരു റെക്കോര്‍ഡ് അദ്ദേഹം സ്വന്തമാക്കിയിരിക്കും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20 പോരാട്ടത്തില്‍ പുറത്താകാതെ 72 റണ്‍സെടുത്ത് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച കോഹ്‌ലി രാജ്യാന്തര ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരമെന്ന റെക്കോര്‍ഡാണ് ക്യാപ്റ്റന്‍ സ്വന്തം പേരിലാക്കിയത്. 

വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയില്‍ നിന്നാണ് കോഹ്‌ലി റെക്കോര്‍ഡ് സ്വന്തം പേരിലേക്ക് മാറ്റിയത്. മത്സരത്തില്‍ 52 പന്തില്‍ നിന്നാണ് കോഹ്‌ലി പുറത്താകാതെ 72 റണ്‍സെടുത്തത്. നാല് ഫോറും മൂന്ന് സിക്‌സും നായകന്റെ ഇന്നിങ്‌സിന് നിറം ചാര്‍ത്തി. രോഹിത് 12 പന്തില്‍ 12 റണ്‍സെടുത്ത് പുറത്തായിരുന്നു. ഇതോടെയാണ് കേഹ്‌ലി രോഹിത്തിനെ മറികടന്ന് മുന്നിലെത്തിയത്.

71 മത്സരങ്ങളിലെ 66 ഇന്നിങ്‌സുകളില്‍ നിന്ന് 50.85 റണ്‍സ് ശരാശരിയില്‍ 2441 റണ്‍സാണ് കോഹ്‌ലിയുടെ ഇതുവരെയുള്ള സമ്പാദ്യം. 22 അര്‍ധ സെഞ്ച്വറികളും അദ്ദേഹം നേടിയിട്ടുണ്ട്. പുറത്താകാതെ നേടിയ 90 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. മൊഹാലിയില്‍ ഉള്‍പ്പെടെ 18 മത്സരങ്ങളില്‍ കോഹ്‌ലി പുറത്തായിട്ടുമില്ല. അടുത്ത മത്സരത്തില്‍ ഈ റെക്കോര്‍ഡ് രോഹിത് തിരിച്ചു പിടി

രോഹിത് 97 മത്സരങ്ങളിലെ 89 ഇന്നിങ്‌സുകളില്‍ നിന്ന് 32.45 റണ്‍സ് ശരാശരിയില്‍ 2434 റണ്‍സാണ് നേടിയത്. നാല് സെഞ്ച്വറികളും 17 അര്‍ധ സെഞ്ച്വറികളും ഹിറ്റ്മാന് സ്വന്തം. 118 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 14 മല്‍സരങ്ങളില്‍ പുറത്താകാതെ നിന്നു. ന്യൂസിലന്‍ഡ് താരം മാര്‍ട്ടിന്‍ ഗുപ്ടില്‍ (2283), പാകിസ്ഥാന്റെ ഷൊയ്ബ് മാലിക്ക് (2263), ന്യൂസിലന്‍ഡിന്റെ തന്നെ ബ്രണ്ടന്‍ മക്കല്ലം (2140) എന്നിവര്‍ പിന്നാലെ സ്ഥാനങ്ങളില്‍.

അര്‍ധ സെഞ്ച്വറി പിന്നിട്ട് നായകന്‍ മറ്റൊരു റെക്കോര്‍ഡും നേടി. രാജ്യാന്തര ടി20യില്‍ ഏറ്റവും കൂടുതല്‍ 50ന്് മുകളില്‍ വ്യക്തിഗത സ്‌കോറുകളെന്ന റെക്കോര്‍ഡ് കോഹ്‌ലി ഒറ്റയ്ക്ക് സ്വന്തമാക്കി. ഇതുവരെ ഒരു സെഞ്ച്വറി പോലും നേടിയിട്ടില്ലാത്ത കോഹ്‌ലിയുടെ പേരില്‍ 22 അര്‍ധ സെഞ്ച്വറികളുണ്ട്. മൊഹാലി ടി20ക്കു മുന്‍പു വരെ 50 മുകളില്‍ സ്‌കോറുകളുടെ റെക്കോര്‍ഡ് കോഹ്‌ലിക്കൊപ്പം പങ്കിട്ടിരുന്ന രോഹിത്തിന്റെ പേരില്‍ 50ന് മുകളില്‍ സ്‌കോറുകളുടെ എണ്ണം 21 ആണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com