മൂന്ന് ഫോര്‍മാറ്റിലും ബാറ്റിങ് ശരാശരി 50ന് മുകളില്‍; കോഹ് ലിയെ പ്രശംസിച്ച ഐസിസി ട്വീറ്റില്‍ അഫ്രീദിയുടെ പ്രതികരണവും

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി20യിലെ 72 റണ്‍സ് പ്രകടനത്തോടെ ട്വന്റി20യിലും കോഹ് ലിയുടെ ബാറ്റിങ് ശരാശരി 50 തൊട്ടു
മൂന്ന് ഫോര്‍മാറ്റിലും ബാറ്റിങ് ശരാശരി 50ന് മുകളില്‍; കോഹ് ലിയെ പ്രശംസിച്ച ഐസിസി ട്വീറ്റില്‍ അഫ്രീദിയുടെ പ്രതികരണവും

ര്‍ധ ശതകം പിന്നിട്ട് വലിയ അപകടങ്ങള്‍ക്കിട നല്‍കാതെ ഇന്ത്യയെ ജയത്തിലേക്ക് എത്തിക്കുകയായിരുന്നു നായകന്‍ വിരാട് കോഹ് ലി മൊഹാലിയില്‍. ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് കണ്ടെത്തുന്ന താരം എന്ന റെക്കോര്‍ഡുകളുള്‍പ്പെടെ വ്യക്തിഗത നേട്ടങ്ങള്‍ പലതും കോഹ് ലി ഇവിടെ സ്വന്തമാക്കി. അവിടെ കോഹ് ലിയെ അഭിനന്ദിച്ച് ഐസിസി ചെയ്ത ട്വീറ്റിനോട് പ്രതികരിച്ചെത്തുകയാണ് പാക് മുന്‍ താരം ഷാഹിദ് അഫ്രീദി. 

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി20യിലെ 72 റണ്‍സ് പ്രകടനത്തോടെ ട്വന്റി20യിലും കോഹ് ലിയുടെ ബാറ്റിങ് ശരാശരി 50 തൊട്ടു. ടെസ്റ്റിലും ഏകദിനത്തിലും, ട്വന്റി20യിലും 50ന് മുകളില്‍ ബാറ്റിങ് ശരാശരി വീണ്ടും കോഹ് ലിയുടെ അക്കൗണ്ട് ബുക്കിലേക്ക് എത്തിയത് ഓര്‍മിപ്പിച്ചായിരുന്നു ഐസിസിയുടെ ട്വീറ്റ്. 

നിങ്ങള്‍ തീര്‍ച്ചയായും മഹാനായ കളിക്കാരന്‍ തന്നെയാണ്. ഈ വിജയങ്ങള്‍ തുടരാനാവാട്ടെ എന്ന് ആശംസിക്കുന്നു. ലോകത്തിന്റെ എല്ലാ ഭാഗത്തുള്ള ക്രിക്കറ്റ് ആരാധകരേയും ഇങ്ങനെ ആനന്ദിപ്പിച്ചുകൊണ്ടിരിക്കൂ, അഫ്രീദി ട്വിറ്ററില്‍ കുറിച്ചു. ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ വട്ടം മാന്‍ ഓഫ് ദി മാച്ച് ആയതില്‍ അഫ്രീദിക്കൊപ്പം കോഹ് ലി എത്തിയ കളി കൂടിയായിരുന്നു മൊഹാലിയിലേത്. 

11 വട്ടമാണ് കോഹ് ലിയും അഫ്രീദിയും മാന്‍ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്. 12 വട്ടം മാന്‍ ഓഫ് ദി മാച്ചായി അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബിയാണ് ലിസ്റ്റില്‍ ഒന്നാമത്. മാത്രമല്ല, അഫ്രിദീ തന്റെ ലോകകപ്പ് ഇലവനെ തെരഞ്ഞെടുത്തപ്പോള്‍ കോഹ് ലി മാത്രമാണ് അതില്‍ ഇടംപിടിച്ച ഒരേയൊരു ഇന്ത്യക്കാരന്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com