ഹോം ഗ്രൗണ്ട് മാറ്റേണ്ട അവസ്ഥയില്‍ ബംഗളൂരു എഫ്‌സി, പുനെ പരിഗണനയില്‍

കാണ്ഠീരവ സ്റ്റേഡിയം തന്നെ ഹോം ഗ്രൗണ്ടായി നിലനിര്‍ത്തുന്നതിനുള്ള ചര്‍ച്ചകളും, പരിഹാര മാര്‍ഗങ്ങളും തേടുന്നുണ്ടെന്ന് ക്ലബ് വ്യക്തമാക്കി
ഹോം ഗ്രൗണ്ട് മാറ്റേണ്ട അവസ്ഥയില്‍ ബംഗളൂരു എഫ്‌സി, പുനെ പരിഗണനയില്‍

ബംഗളൂരു: ഐഎസ്എല്‍ ചാമ്പ്യന്മാരായ ബംഗളൂരു എഫ്‌സി തങ്ങളുടെ ഹോം ഗ്രൗണ്ട് മാറ്റിയേക്കും. പുനെയിലേക്കാവും മാറ്റുക എന്നാണ് സൂചന. ബംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ശ്രീ കാണ്ഠീരവ സ്‌റ്റേഡിയവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തര്‍ക്കം കാരണമാണ് ഹോം ഗ്രൗണ്ട് മാറ്റുന്ന കാര്യം ക്ലബ് പരിഗണിക്കുന്നത്. 

കാണ്ഠീരവ സ്റ്റേഡിയം തന്നെ ഹോം ഗ്രൗണ്ടായി നിലനിര്‍ത്തുന്നതിനുള്ള ചര്‍ച്ചകളും, പരിഹാര മാര്‍ഗങ്ങളും തേടുന്നുണ്ടെന്ന് ക്ലബ് വ്യക്തമാക്കി. മറ്റ് കായിക താരങ്ങള്‍ക്ക് പരിശീലനത്തിനായി ഗ്രൗണ്ട് ലഭിക്കാതെ വന്നതോടെയാണ് സ്‌റ്റേഡിയത്തെ സംബന്ധിച്ച പ്രശ്‌നങ്ങളിലേക്ക് കാര്യങ്ങള്‍ നീക്കിയത്. 

ബംഗളൂരു എഫ്‌സിയും അത്‌ലറ്റിക് അസോസിയേഷനും തമ്മില്‍ തര്‍ക്കം ഉടലെടുക്കുകയായിരുന്നു. പ്രശ്‌നം ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. 2015 മുതല്‍ ബംഗളൂരു എഫ്‌സിയുടെ ഹോം ഗ്രൗണ്ടാണ് ശ്രീ കാണ്ഠീരവ സ്‌റ്റേഡിയം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com