പന്തിന്റെ പകരക്കാരില്‍ സഞ്ജുവും പരിഗണനയില്‍ എന്ന് ചീഫ് സെലക്ടര്‍; എന്നാല്‍ പന്തില്‍ ഇപ്പോഴും വിശ്വാസം

പന്തിന്റെ ജോലിഭാരം പരിശോധിക്കുന്നുണ്ടെന്നും, മൂന്ന് ഫോര്‍മാറ്റിലും പന്തിനായി ബാക്ക് അപ്പ് ആയി കളിക്കാരെ പരിഗണിക്കുന്നുണ്ടെന്നും ചീഫ് സെലക്ടര്‍
പന്തിന്റെ പകരക്കാരില്‍ സഞ്ജുവും പരിഗണനയില്‍ എന്ന് ചീഫ് സെലക്ടര്‍; എന്നാല്‍ പന്തില്‍ ഇപ്പോഴും വിശ്വാസം

റിഷഭ് പന്തിനാണ് പ്രഥമ പരിഗണ നല്‍കുന്നത് എങ്കിലും പന്തിന്റെ സ്ഥാനത്തേക്ക് ലക്ഷ്യം വെച്ച് പകരം കളിക്കാരെ വാര്‍ത്തെടുക്കുന്നുണ്ടെന്ന് ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ്. പന്തിന്റെ ജോലിഭാരം പരിശോധിക്കുന്നുണ്ടെന്നും, മൂന്ന് ഫോര്‍മാറ്റിലും പന്തിനായി ബാക്ക് അപ്പ് ആയി കളിക്കാരെ പരിഗണിക്കുന്നുണ്ടെന്നും ചീഫ് സെലക്ടര്‍ പറഞ്ഞു. 

ഇന്ത്യ എയ്ക്ക് വേണ്ടി ടെസ്റ്റില്‍ കെഎസ് ഭരത് മികവ് കാണിക്കുന്നു. ഏകദിനത്തിലും ട്വന്റി20യിലും സഞ്ജു സാംസണും, ഇഷാന്‍ കിഷനും ഇന്ത്യയ്ക്ക് വേണ്ടിയും ഡൊമസ്റ്റിക് ക്രിക്കറ്റിലും മികവ് പുറത്തെടുക്കുന്നുവെന്ന് ചീഫ് സെലക്ടര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പന്തിന്റെ കഴിവില്‍ സെലക്ഷന്‍ കമ്മിറ്റിക്ക് ഇപ്പോഴും വിശ്വാസമുണ്ടെന്ന് എംഎസ്‌കെ പ്രസാദ് വ്യക്തമാക്കി. 

ലോകകപ്പിന് ശേഷം പന്തിന്റെ പുരോഗതിയിലാണ് ഞങ്ങള്‍ ശ്രദ്ധിക്കുന്നത്. പന്തിന്റെ കഴിവ് പരിഗണിച്ച് അവന് വേണ്ടി ക്ഷമയോടെ നമ്മള്‍ കാത്തിരിക്കണമെന്നും എംഎസ്‌കെ പ്രസാദ് പറഞ്ഞു. പന്ത് തുടരെ പരാജയപ്പെടുന്ന സാഹചര്യത്തില്‍ ടീമില്‍ നിന്ന് മാറ്റണം എന്ന മുറവിളികള്‍ ഉയരുന്നതിന് ഇടയിലാണ് ചീഫ് സെലക്ടറുടെ പ്രതികരണം. 

ലോകകപ്പിലും പിന്നാലെ വന്ന വിന്‍ഡിസ് പര്യടനത്തിലും റിഷഭ് പന്ത് പൂര്‍ണ പരാജയമായിരുന്നു. രവി ശാസ്ത്രി, കോഹ് ലി, ബാറ്റിങ് കോച്ച് വിക്രം റാത്തോഡ് എന്നിവര്‍ പന്തിന് സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി20ക്ക് മുന്‍പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, പന്ത് രണ്ടാം ട്വന്റി20യിലും പന്തിന്റെ അശ്രദ്ധ തിരിച്ചടിയായി. നാല് റണ്‍സ് എടുത്ത് പന്ത് മടങ്ങുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com