ലങ്കന്‍ കളിക്കാര്‍ പിന്മാറിയതിന് പിന്നില്‍ ഐപിഎല്‍, ഫ്രാഞ്ചൈസികള്‍ ഭീഷണിപ്പെടുത്തിയെന്ന് അഫ്രീദി

'പാകിസ്ഥാനിലേക്ക് കളിക്കാന്‍ പോയാല്‍ കരാര്‍ റദ്ദാക്കുമെന്ന് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ നിലപാടെടുത്തു'
ലങ്കന്‍ കളിക്കാര്‍ പിന്മാറിയതിന് പിന്നില്‍ ഐപിഎല്‍, ഫ്രാഞ്ചൈസികള്‍ ഭീഷണിപ്പെടുത്തിയെന്ന് അഫ്രീദി

പാക് പര്യടനത്തില്‍ നിന്ന് ശ്രീലങ്കന്‍ കളിക്കാര്‍ പിന്മാറാന്‍ കാരണം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആണെന്ന് പാക് മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി. ഐപിഎല്‍ ഫ്രാഞ്ചൈസികളില്‍ നിന്നുള്ള സമ്മര്‍ദ്ദമാണ് ലങ്കന്‍ കളിക്കാരുടെ പിന്മാറ്റത്തിന് പിന്നിലെന്നാണ് അഫ്രീദി ആരോപിക്കുന്നത്. 

ലങ്കന്‍ കളിക്കാര്‍ പാകിസ്ഥാനില്‍ കളിക്കാന്‍ വരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ ഞാന്‍ ഏതാനും ശ്രീലങ്കന്‍ താരങ്ങളുമായി സംസാരിച്ചു. പാകിസ്ഥാനിലേക്ക് കളിക്കാന്‍ വരാന്‍ അവര്‍ക്ക് സമ്മതമാണെന്നാണ് പറഞ്ഞത്. എന്നാല്‍, പാകിസ്ഥാനിലേക്ക് കളിക്കാന്‍ പോയാല്‍ കരാര്‍ റദ്ദാക്കുമെന്ന് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ നിലപാടെടുത്തു എന്നാണ് ലങ്കന്‍ കളിക്കാര്‍ പറഞ്ഞത് എന്നും അഫ്രീദി പറയുന്നു. 

ലങ്കയുടെ പാക് പര്യടനത്തില്‍ നിന്ന് ലസിത് മലിംഗ ഉള്‍പ്പെടെ 10 പാകിസ്ഥാന്‍ കളിക്കാരാണ് പിന്മാറിയത്. സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തിയായിരുന്നു പിന്മാറ്റം. ഇതിന് പിന്നാലെ, ഇന്ത്യയാണ് കളിക്കാരുടെ പിന്മാറ്റത്തിന് പിന്നില്‍ എന്ന ആരോപണവുമായി പാകിസ്ഥാന്‍ മന്ത്രിയും രംഗത്തെത്തിയിരുന്നു. 

എന്നാല്‍ പാകിസ്ഥാന്റെ ആരോപണം ശ്രീലങ്ക തള്ളി. 2009ല്‍ പാക് ടീമിന് നേരെയുണ്ടായ ഭീകരാക്രമണം മുന്‍പില്‍ വെച്ചാണ് പാകിസ്ഥാനിലേക്ക് വരാന്‍ കളിക്കാര്‍ തയ്യാറാവാത്തത് എന്ന് ശ്രീലങ്ക പാകിസ്ഥാന് നല്‍കിയ മറുപടിയില്‍ പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com