പന്തിനെ അവന്റെ ശൈലിയില്‍ കളിക്കാന്‍ വിടൂ; ഗാംഗുലിയുടെ പ്രവചനം

എക്‌സ് ഫാക്ടറുകളായ കളിക്കാരേയും, ഭാവി താരങ്ങളേയും പരിഗണിക്കുമ്പോള്‍ റിഷഭ് പന്ത് അവരില്‍ ഒരാളാണ്
പന്തിനെ അവന്റെ ശൈലിയില്‍ കളിക്കാന്‍ വിടൂ; ഗാംഗുലിയുടെ പ്രവചനം

ന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിനെതിരെ മുറവിളികള്‍ ഉയരുന്നതിന് ഇടയില്‍ യുവതാരത്തെ പിന്തുണച്ച് ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലി. മാച്ച് വിന്നറായി ഉയരാന്‍ പന്തിന് സമയം നല്‍കണം എന്നാണ് ഗാംഗുലി പറയുന്നത്. 

എക്‌സ് ഫാക്ടറുകളായ കളിക്കാരേയും, ഭാവി താരങ്ങളേയും പരിഗണിക്കുമ്പോള്‍ റിഷഭ് പന്ത് അവരില്‍ ഒരാളാണ്. മാച്ച് വിന്നറുടെ റോളിലേക്ക് പന്ത് ഉയരുന്നത് വരെ കാത്തിരിക്കണം. മാച്ച് വിന്നറാവണം എങ്കില്‍ സ്വന്തം ശൈലിയില്‍ കളിക്കാന്‍ പന്തിനെ അനുവദിക്കണം എന്നും ഗാംഗുലി ചൂണ്ടിക്കാട്ടി. 

ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും എക്‌സ് ഫാക്ടറായ താരമാണെന്ന് ഗാംഗുലി പറഞ്ഞു. മത്സരത്തിന്റെ ഗതി തന്നെ മാറ്റി മറിക്കാന്‍ സാധിക്കുന്ന നിലയില്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കാന്‍ സാധിക്കുന്ന താരങ്ങളാണ് പന്തും ഹര്‍ദിക്കും. പ്രതിരോധിച്ച്, ആക്രമിച്ച്, സ്‌ട്രൈക്കുകള്‍ കൈമാറി കളിക്കുന്ന നിരവധി താരങ്ങള്‍ നമുക്കുണ്ട്. കോഹ് ലിയും ധവാനുമെല്ലാം അതിന് ഉദാഹരണമാണ്. എന്നാല്‍ പന്തും പാണ്ഡ്യയും എക്‌സ് ഫാക്ടറുകളാണ്, ഗാംഗുലി പറഞ്ഞു. 

ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുതല്‍ക്കൂട്ടാവും പന്ത് എന്നും ഗാംഗുലി ഉറപ്പിച്ച് പറയുന്നു. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി20യിലും പരാജയപ്പെട്ടതോടെയാണ് പന്തിന്റെ നില കൂടുതല്‍ പരുങ്ങലിലായത്. കളിയില്‍ നാല് റണ്‍സ് എടുത്ത് പന്ത് പുറത്തായിരുന്നു. എന്നാല്‍ പന്തില്‍ ഇപ്പോഴും വിശ്വാസമുണ്ടെന്നായിരുന്നു ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദിന്റെ പ്രതികരണം. പന്തിന്റെ ബാക്ക് അപ്പ്‌സ് ആയി സഞ്ജു ഉള്‍പ്പെടെയുള്ള കളിക്കാരെ പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com