രണ്ട് വ്യത്യസ്ത കാരണങ്ങള്‍, ഐസിസിയും ബിസിസിഐയും ദ്രാവിഡിനെ അപമാനിച്ചെന്ന് ആരാധകര്‍

ബംഗളൂരുവില്‍ ഇന്ത്യന്‍ സംഘത്തിന്റെ അടുത്തേക്കെത്തിയ ദ്രാവിഡിനെ ബിസിസിഐ അപമാനിച്ചു എന്ന വാദവുമായി ക്രിക്കറ്റ് ആരാധകരെത്തി
രണ്ട് വ്യത്യസ്ത കാരണങ്ങള്‍, ഐസിസിയും ബിസിസിഐയും ദ്രാവിഡിനെ അപമാനിച്ചെന്ന് ആരാധകര്‍

ബംഗളൂരു: സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ മൂന്നാം ട്വന്റി20ക്ക് മുന്‍പായി പരിശീലനം നടത്തുന്ന കോഹ് ലിയേയും സംഘത്തേയും കാണാനെത്തി ഇന്ത്യന്‍ മുന്‍ നായകനും, ദേശീയ ക്രിക്കറ്റ് അക്കാദമി ചെയര്‍മാനുമായ രാഹുല്‍ ദ്രാവിഡ്. എന്നാല്‍, ബംഗളൂരുവില്‍ ഇന്ത്യന്‍ സംഘത്തിന്റെ അടുത്തേക്കെത്തിയ ദ്രാവിഡിനെ ബിസിസിഐ അപമാനിച്ചു എന്ന വാദവുമായി ക്രിക്കറ്റ് ആരാധകരെത്തി. 

ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിക്ക് ഒപ്പം ദ്രാവിഡ് നില്‍ക്കുന്ന ഫോട്ടോ ട്വീറ്റ് ചെയ്ത് ബിസിസിഐ എഴുതിയ വാക്കുകളാണ് ആരാധകരെ പ്രകോപിപ്പിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ട് മഹാന്മാര്‍ കണ്ടുമുട്ടിയപ്പോള്‍ എന്നാണ് ഫോട്ടോയ്‌ക്കൊപ്പം ബിസിസിഐ കുറിച്ചത്. 

ദ്രാവിഡിനെ പോലൊരാള്‍ക്കൊപ്പം ചേര്‍ത്ത് മഹാനായ കളിക്കാരന്‍ എന്ന് പറയാന്‍ എന്ത് യോഗ്യതയാണ് രവി ശാസ്ത്രിക്കുള്ളത് എന്നാണ് ആരാധകരുടെ ചോദ്യം. ബിസിസിഐയെ കൂടാതെ ഐസിസിയും ആരാധകരുടെ രോഷം ഏറ്റുവാങ്ങുന്നു. ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനായിരുന്നു ദ്രാവിഡ്. എന്നാല്‍, ഐസിസിയുടെ ഹാള്‍ ഓഫ് ഫെയ്മിനെ കുറിച്ച് പറയുന്ന വെബ്‌സൈറ്റില്‍ ദ്രാവിഡിനെ ഇടംകയ്യന്‍ ബാറ്റ്‌സ്മാന്‍ എന്നാണ് കാണിച്ചിരിക്കുന്നത്.  13288 ടെസ്റ്റ് റണ്‍സ്, 36 സെഞ്ചുറികള്‍, 10889 ഏകദിന റണ്‍സ് എന്നിവയൊന്നും നിങ്ങള്‍ക്ക് അറിയില്ല എന്ന് ബിസിസിഐയേയും ഐസിസിയേയും പരിഹസിച്ച് ആരാധകര്‍ ചോദിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com