ആ ഒരാള്‍ മാത്രം മാറിയിരുന്ന് പ്രാര്‍ത്ഥിക്കുന്നത് എന്തിന്? പാക് കളിക്കാരുടെ  പ്രാര്‍ത്ഥനയെ ചൊല്ലി വിവാദം

രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന് ഇടയില്‍ കളി നിര്‍ത്തിവെച്ച് പാകിസ്ഥാന്‍ പ്രാര്‍ഥന നടത്തുമോ എന്നാണ് ഒരുവിഭാഗം ചോദിക്കുന്നത്
ആ ഒരാള്‍ മാത്രം മാറിയിരുന്ന് പ്രാര്‍ത്ഥിക്കുന്നത് എന്തിന്? പാക് കളിക്കാരുടെ  പ്രാര്‍ത്ഥനയെ ചൊല്ലി വിവാദം

ലാഹോര്‍: പരിശീലനം നിര്‍ത്തിവെച്ച് ഗ്രൗണ്ടില്‍ പ്രാര്‍ഥന നടത്തിയ പാക് താരങ്ങളുടെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ രണ്ട് ചേരിയില്‍. രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന് ഇടയില്‍ കളി നിര്‍ത്തിവെച്ച് പാകിസ്ഥാന്‍ പ്രാര്‍ഥന നടത്തുമോ എന്നാണ് ഒരുവിഭാഗം ചോദിക്കുന്നത്. 

ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്ക്ക് മുന്‍പ് ഗദ്ദാഫി സ്റ്റേഡിയത്തില്‍ പരിശീലനം നടത്തുന്നതിന് ഇടയിലാണ് പാക് കളിക്കാര്‍ ഒരുമിച്ചിരുന്ന് മഗ്രിബ് പ്രാര്‍ഥന നടത്തിയത്. പാക് കളിക്കാര്‍ മതത്തെ ഗ്രൗണ്ടിലേക്ക് കൊണ്ടുവന്നതല്ലെന്നും, ഒരു മുസ്ലീം ദിവസേന നടത്തേണ്ട പ്രാര്‍ഥനകളുടെ ഭാഗമാണ് അതെന്നാണ് ആരാധകരില്‍ ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്. 

എന്നാല്‍ കളിക്കാരെല്ലാവരും ഒരുമിച്ചിരുന്നല്ല പ്രാര്‍ഥനയില്‍ ചേരുന്നത്. അവിടെ സുന്നിയും ഷിയയും എന്ന് വേര്‍തിരിവുണ്ട്. അവര്‍ ഒരുമിച്ചല്ല പ്രാര്‍ഥനയില്‍ ചേരുന്നതെന്നും, ഏറ്റവും പിറകില്‍ ഒരുതാരം ഒറ്റയ്ക്ക് പ്രാര്‍ഥന നടത്തുന്നുണ്ടെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com