പണം വാരിയെറിഞ്ഞ് വീണ്ടും ബിസിസിഐ, കളിക്കാരുടെ അലവന്‍സ് കൂട്ടി

മാച്ച് ഫീ, താമസം, യാത്ര എന്നിവയ്ക്ക് പുറമെയാണ് കളിക്കാരുടെ ദിവസബത്ത
പണം വാരിയെറിഞ്ഞ് വീണ്ടും ബിസിസിഐ, കളിക്കാരുടെ അലവന്‍സ് കൂട്ടി

മുംബൈ: വിദേശ പരമ്പരകളിലെ ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരുടെ അലവന്‍സ് ഇരട്ടിയാക്കിയതായി റിപ്പോര്‍ട്ട്. നേരത്തെ 8,899.65 രൂപയാണ് കളിക്കാര്‍ക്കും പരിശീലക സംഘത്തിനും ലഭിച്ചിരുന്ന ദിവസബത്ത. ഇത് 17,799.30 രൂപയായി ഉയര്‍ത്താന്‍ സിഒഎ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. 

ഹോം മത്സരങ്ങളില്‍ ലഭിക്കുന്ന അലവന്‍സില്‍ മാറ്റമുണ്ടാവില്ല. മാച്ച് ഫീ, താമസം, യാത്ര എന്നിവയ്ക്ക് പുറമെയാണ് കളിക്കാരുടെ ദിവസബത്ത. സെലക്ടര്‍മാരുടെ ഹോം അലവന്‍സും അടുത്തിടെ വര്‍ധിപ്പിച്ചിരുന്നു. 3500 രൂപയായിരുന്നത് 7500 രൂപയായിട്ടാണ് കൂട്ടിയത്. 

ഈ വര്‍ഷം കൂടുതല്‍ ഹോം മത്സരങ്ങളാണ് ഇന്ത്യയ്ക്ക് മുന്‍പിലേക്കെത്തുന്നത്. അതില്‍ പ്രാധാന്യം അര്‍ഹിച്ചു വരുന്നത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും. 2020ന്റെ തുടക്കത്തില്‍ വരുന്ന ന്യൂസിലാന്‍ഡ് പര്യടനമാണ് ഇന്ത്യയുടെ അടുത്ത വിദേശ പര്യടനം. വിദേശത്ത് ടീം മികവ് കാണിക്കുന്നതിനെ തുടര്‍ന്നാണോ വിദേശ പര്യടനങ്ങളിലെ അലവന്‍സ് വര്‍ധിപ്പിച്ചത് എന്ന് വ്യക്തമല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com