ഇന്ത്യക്ക് കനത്ത തിരിച്ചടി; പരുക്കേറ്റ് ബുമ്‌റ പുറത്ത്; ടെസ്റ്റ് പരമ്പരയ്ക്കില്ല

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി
ഇന്ത്യക്ക് കനത്ത തിരിച്ചടി; പരുക്കേറ്റ് ബുമ്‌റ പുറത്ത്; ടെസ്റ്റ് പരമ്പരയ്ക്കില്ല

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി. പരുക്കേറ്റ് ഇന്ത്യയുടെ സ്റ്റാര്‍ ബൗളര്‍ ജസ്പ്രിത് ബുമ്‌റ ടെസ്റ്റ് പരമ്പരയില്‍ കളിക്കാനിറങ്ങില്ല. പുറത്തിനേറ്റ പരുക്കാണ് ബുമ്‌റയ്ക്ക് വിനയായത്. ഉമേഷ് യാദവാണ് പകരം ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 

താരങ്ങള്‍ക്ക് പതിവായി നടത്താറുള്ള പതിവ് റേഡിയോളജിക്കല്‍ സ്‌ക്രീനിങ്ങിനിടെയാണ് ബുമ്‌റയുടെ പരുക്ക് ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ ഇന്ത്യയില്‍ ഒടു ടെസ്റ്റ് കളിക്കുകയെന്ന ബുമ്‌റയുടെ മോഹം ഇനിയും നീളും. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അരങ്ങേറ്റം കുറിച്ച ശേഷം ബുമ്‌റ കളിച്ച 12 ടെസ്റ്റുകളും വിദേശത്തായിരുന്നു. 

12 ടെസ്റ്റുകളില്‍ നിന്ന് 62 വിക്കറ്റുകളുമായി റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തുള്ള ടെസ്റ്റ് ബൗളറാണ് ബുമ്‌റ. വിന്‍ഡീസിനെതിരായ ഇക്കഴിഞ്ഞ പരമ്പരയില്‍ ഹാട്രിക്കും രണ്ട് അഞ്ച് വിക്കറ്റ് പ്രകടനവുമടക്കം മിന്നുന്ന ഫോമിലായിരുന്നു താരം. ഒക്ടോബര്‍ രണ്ട് മുതലാണ് പരമ്പരയിലെ ഒന്നാം ടെസ്റ്റ് പോരാട്ടം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com