യോഗേശ്വര്‍ ദത്ത് ബിജെപിയില്‍ ചേരുന്നു, ഹരിയാന തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

യോഗേശ്വര്‍ ദത്ത് ബിജെപിയില്‍ ചേരുന്നു, ഹരിയാന തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

ന്യൂഡല്‍ഹി: ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവ് യോഗേശ്വര്‍ ദത്ത് ബിജെപിയില്‍ ചേരുന്നു. ഹരിയാന തെരഞ്ഞെടുപ്പിന് മുന്‍പായിട്ടാണ് ഇന്ത്യന്‍ ഗുസ്തി താരം ബിജെപിയിലേക്ക് ചേക്കേറുന്നത്. യേഗേശ്വറിനെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനാണ് ബിജെപി നീക്കം. 

സംസ്ഥാനത്തെ ബിജെപി ആസ്ഥാനത്തെത്തി യോഗേശ്വര്‍ മുതിര്‍ന്ന ബിജെപി നേതാക്കളെ കണ്ടു. സര്‍ക്കാര്‍ ജോലി രാജിവെച്ചാവും യോഗേശ്വര്‍ ബിജെപിയില്‍ ചേരുകയെന്ന് ബിജെപി ഹരിയാന പ്രസിഡന്റ് സുഭാഷ് ബരള പറഞ്ഞു. 

2019ലെ പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് യോഗേശ്വറിനെ ബിജെപിയില്‍ എത്തിക്കാന്‍ ശ്രമം നടന്നിരുന്നു. 2012 ലണ്ടന്‍ ഒളിംപിക്‌സിലാണ് യോഗേശ്വര്‍ വെങ്കലമെഡല്‍ നേടിയത്. 2013ല്‍ പത്മശ്രീ ലഭിച്ചിരുന്നു. 2017ല്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ ജവാന്റെ മകള്‍ ഗുര്‍മേഹര്‍ കൗറിനെ വീരേന്ദര്‍ സെവാഗിനൊപ്പം ട്രോളി യോഗേശ്വര്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 

എന്റെ പിതാവിനെ കൊന്നത് യുദ്ധമാണെന്നും, പാകിസ്ഥാന്‍ അല്ലെന്നുമുള്ള ഗുര്‍മേഹറിന്റെ വാക്കുകള്‍ക്കെതിരെയാണ് യോഗേശ്വറും രംഗത്തെത്തിയത്. ഒക്ടോബര്‍ 21നാണ് ഹരിയാനയില്‍ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഒക്ടോബര്‍ 24നും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com