വിജയ് ഹസാരെ; കേരളത്തിന്റെ ആദ്യ പോരില്‍ മഴ കളിച്ചു; മത്സരം ഉപേക്ഷിച്ചു

വിജയ് ഹസാരെ ട്രോഫിയിലെ കേരളത്തിന്റെ ആദ്യ മത്സരം മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചു
വിജയ് ഹസാരെ; കേരളത്തിന്റെ ആദ്യ പോരില്‍ മഴ കളിച്ചു; മത്സരം ഉപേക്ഷിച്ചു

ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയിലെ കേരളത്തിന്റെ ആദ്യ മത്സരം മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചു. ഗ്രൂപ്പ് എയില്‍ ചത്തീസ്ഗഡിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം തീരുമാനിച്ചിരുന്നത്. കനത്ത മഴ മൂലം ടോസ് പോലും സാധ്യമല്ലാതായതോടെയാണ് മത്സരം ഉപേക്ഷിച്ചത്. കേരളത്തിനും ഛത്തീസ്ഗഡിനും രണ്ട് പോയന്റ് വീതം ലഭിച്ചു.

ഗ്രൂപ്പ് എയില്‍ ഛത്തീസ്ഗഡിനും ഗോവയ്ക്കും പുറമേ നിലവിലെ ജേതാക്കളായ മുംബൈ, കര്‍ണാടക, ഹൈദരാബാദ്, ആന്ധ്രപ്രദേശ്, സൗരാഷ്ട്ര, ഝാര്‍ഖണ്ഡ് എന്നിവയാണ് കേരളത്തിന്റെ എതിരാളികള്‍. കര്‍ണാടക ടീമില്‍ മനീഷ് പാണ്ഡെയും കെഎല്‍ രാഹുലും ഉള്‍പ്പെട്ടിട്ടുണ്ട്. അമ്പാട്ടി റായിഡുവാണ് ഹൈദരാബാദ് ക്യാപ്റ്റന്‍. ഹനുമ വിഹാരിയാണ് ആന്ധ്രയെ നയിക്കുന്നത്. 

മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പയാണ് കേരളത്തിന്റെ നായകന്‍. സഞ്ജു സാംസണും സന്ദീപ് വാര്യരും അടങ്ങുന്ന ഇന്ത്യ എ താരങ്ങളുടെ സാന്നിധ്യവും നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് കേരളം. നാളെ സൗരാഷ്ട്രയുമായാണ് കേരളത്തിന്റെ രണ്ടാം പോരാട്ടം. ഈ മാസം 29ന് ആന്ധ്ര, ഒക്ടോബര്‍ ഒന്നിന് മുംബൈ, ഒക്ടോബര്‍ ഒന്‍പതിന് ഝാര്‍ഘണ്ഡ്, ഒക്ടോബര്‍ 11ന് ഹൈദരാബാദ്, 13ന് കര്‍ണാടക ടീമുകളെയും നേരിടും.

അടുത്ത മാസം 20ന് ക്വാര്‍ട്ടര്‍ തുടങ്ങും. 25നാണ് ഫൈനല്‍. കഴിഞ്ഞ സീസണില്‍ രഞ്ജി ട്രോഫിയില്‍ സെമിയിലെത്തിയെങ്കിലും ഏകദിന, ടി20 ഫോര്‍മാറ്റുകളില്‍ ആദ്യറൗണ്ട് കടക്കാന്‍ കേരളത്തിന് കഴിഞ്ഞിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com