മുന്‍പിലുള്ളത് മോദി മാത്രം, അവിടെ ഞെട്ടിച്ച് ധോനി; ഇന്ത്യക്കാരുടെ ആരാധനാപാത്രങ്ങളില്‍ മുന്നിലുള്ളവര്‍ ഇവര്‍

ഇന്ത്യയിലെ ഏറ്റവും ആരാധ്യനായ കായിക താരം എന്നത് മാത്രമല്ല, ഇന്ത്യയിലെ ആരാധ്യനായ രണ്ടാമത്തെ വ്യക്തിയും ധോനിയാണ്
മുന്‍പിലുള്ളത് മോദി മാത്രം, അവിടെ ഞെട്ടിച്ച് ധോനി; ഇന്ത്യക്കാരുടെ ആരാധനാപാത്രങ്ങളില്‍ മുന്നിലുള്ളവര്‍ ഇവര്‍

ന്ന് വിരമിക്കും എന്ന ചോദ്യമുയര്‍ത്തി ഇന്ത്യന്‍ മുന്‍ നായകന് എംഎസ് ധോനിക്ക് ചുറ്റും മുറവിളികള്‍ ഉയരുകയാണ്. പക്ഷേ ആ മുറവിളികളെയെല്ലാം കടത്തിവെട്ടുന്ന ആരാധക പിന്തുണയാണ് ധോനിക്കുള്ളതെന്നാണ് ഇപ്പോള്‍ വ്യക്തമാവുന്നത്...എങ്ങനെയെന്നല്ലേ? ഇന്ത്യയിലെ ഏറ്റവും ആരാധ്യനായ കായിക താരം ധോനിയാണെന്നാണ് ഈ സര്‍വേ ഫലം പറയുന്നത്. 

ഇന്ത്യയിലെ ഏറ്റവും ആരാധ്യനായ കായിക താരം എന്നത് മാത്രമല്ല, ഇന്ത്യയിലെ ആരാധ്യനായ രണ്ടാമത്തെ വ്യക്തിയും ധോനിയാണ്. ധോനിക്ക് മുന്‍പിലുള്ളത് പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രം. യുഗവിന്റേതാണ് സര്‍വേ ഫലം. 42000 പേര്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. 

രത്തന്‍ ടാറ്റ(8.02ശതമാനം), ബരാക്ക് ഒബാമ(7.36 ശതമാനം), ബില്‍ ഗേറ്റ്‌സ്(6.96), അമിതാഭ് ബച്ചന്‍(6.55) എന്നിവരേക്കാളെല്ലാം ഇന്ത്യക്കാര്‍ ധോനിയെ ആദരിക്കുന്നു. 8.58 ആണ് ധോനിയുടെ അഡ്മിറേഷന്‍ സ്‌കോര്‍. 15.66 ശതമാനവുമായാണ് ലിസ്റ്റില്‍ മോദി ഒന്നാമതുള്ളത്. 

കായിക താരങ്ങളില്‍ സച്ചിനും, കോഹ് ലിക്കും മുന്‍പിലാണ് ധോനിയെന്നതും പ്രത്യേകതയാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഇന്ത്യയില്‍ ഏറ്റവും ആരാധ്യനായ ഫുട്‌ബോള്‍ താരം. ബോക്‌സിങ് ചാമ്പ്യന്‍ മേരി കോമാണ് ഇന്ത്യയിലെ ഏറ്റവും ആരാധ്യനായ വനിത. രണ്ടാം സ്ഥാനത്തുള്ളത് കിരണ്‍ ബേദിയും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com