സലയ്ക്ക് വേണ്ടി ഈജിപ്ത് ചെയ്ത വോട്ടുകള്‍ അസാധു, പിന്നാലെ ഈജിപ്തിനെയങ്ങ് വെട്ടി താരം

ഈജിപ്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ വോട്ട് ചെയ്തതാവട്ടെ ലിവര്‍പൂളിലെ സലയുടെ സഹകാരം മനേയ്ക്കും
സലയ്ക്ക് വേണ്ടി ഈജിപ്ത് ചെയ്ത വോട്ടുകള്‍ അസാധു, പിന്നാലെ ഈജിപ്തിനെയങ്ങ് വെട്ടി താരം

ജിപ്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനോട് വീണ്ടും ഇടഞ്ഞ് ലിവര്‍പൂള്‍ താരം മുഹമ്മദ് സല. ഫിഫ ദി ബെസ്റ്റ് പുരസ്‌കാരത്തിന് സലയ്ക്ക് വേണ്ടി ഈജിപ്തില്‍ നിന്ന് വന്ന മൂന്ന് വോട്ടില്‍ രണ്ടെണ്ണം അസാധുവായതോടെയാണ് സല തന്റെ രാജ്യത്തെ ഫുട്‌ബോള്‍ ഫെഡറേഷനുമായി വീണ്ടും ഇടയുന്നത്. 

ഒരു രാജ്യത്ത് നിന്ന് ടീം ക്യാപ്റ്റന്‍, പരിശീലകന്‍, ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്നിങ്ങനെ മൂന്ന് വോട്ടുകളാണ് ഫിഫ ദി ബെസ്റ്റ് അവാര്‍ഡിനായി ചെയ്യാനാവുന്നത്. എന്നാല്‍, ഈജിപ്ത്യന്‍ നായകന്റേയും, കോച്ചിന്റേയും വോട്ട് അസാധുവായി. ഈജിപ്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ വോട്ട് ചെയ്തതാവട്ടെ ലിവര്‍പൂളിലെ സലയുടെ സഹകാരം മനേയ്ക്കും. 

ട്വിറ്ററിലെ തന്റെ ബയോയില്‍ നിന്ന് ഈജിപ്ത്യന്‍ താരം എന്ന ഭാഗം നീക്കിയാണ് സല പ്രതിഷേധിച്ചത്. ലിവര്‍പൂള്‍ ഫുട്‌ബോള്‍ താരം എന്ന് മാത്രമാണ് ഇപ്പോള്‍ സലയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ കാണുന്നത്. ഈജിപ്ത്യന്‍ നായകന്റേയും കോച്ചിന്റേയും വോട്ട് അസാധുവായതിന്റെ കാരണം ഫിഫയോട് ഈജിപ്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ തേടിയിട്ടുണ്ട്. 

കൃത്യ സമയത്ത് തന്നെയാണ് ഇവരുടെ വോട്ട് സമര്‍പ്പിച്ചത്. എന്നാല്‍ അവിടെ കോച്ചും പരിശീലകനും ഒപ്പിട്ടത് ക്യാപിറ്റല്‍ ലെറ്ററിലാണെന്നാണ് ഫിഫ പറയുന്നത്. മാത്രമല്ല, ഇഎഫ്എ ജനറല്‍ സെക്രട്ടറിയുടെ ഒപ്പം അതിലുണ്ടായിരുന്നില്ല. ഓഗസ്റ്റ് 19ന് മുന്‍പ് പിഴവുകള്‍ തിരുത്തി വീണ്ടും സമര്‍പ്പിക്കാന്‍ ഈജിപ്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അവരുടെ ഭാഗത്ത് നിന്നും പ്രതികരണമുണ്ടായില്ലെന്ന് ഫിഫ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com