വെള്ളത്തിലും സച്ചിന്‍ ബാറ്റ് ചെയ്യും;  വിരമിച്ചിട്ടും ക്രിക്കറ്റിനോട് അടങ്ങാത്ത പ്രണയമാണ് ഈ മനുഷ്യന് (വീഡിയോ)

2013ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ക്രിക്കറ്റിനോടുള്ള തന്റെ ഇഷ്ടം തെല്ലും കുറഞ്ഞിട്ടില്ലെന്നു തെളിയിക്കുന്നതാണ് വീഡിയോ 
വെള്ളത്തിലും സച്ചിന്‍ ബാറ്റ് ചെയ്യും;  വിരമിച്ചിട്ടും ക്രിക്കറ്റിനോട് അടങ്ങാത്ത പ്രണയമാണ് ഈ മനുഷ്യന് (വീഡിയോ)

മുംബൈ: ക്രിക്കറ്റ് പിച്ചിലെ ബാറ്റിങ് ദൈവം ആരെന്ന ചോദ്യത്തിന് ആരാധകര്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ഉത്തരം പറയും. സച്ചിന്‍ ടെണ്ടുല്‍ക്കര്‍. അതിന് കാരണം അദ്ദേഹം തീര്‍ത്ത റണ്‍സ് കൂമ്പാരങ്ങളോ സെഞ്ച്വറികളുടെ എണ്ണമോ അല്ല. ക്രിക്കറ്റിനോട് അദ്ദേഹം പുലര്‍ത്തുന്ന അടങ്ങാത്ത പ്രണയമാണ് ആ വിളിക്ക് പിന്നിലെ ശക്തി. 

കഴിഞ്ഞ ദിവസം ആദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ അത് ഒന്നുകൂടി തെളിയിക്കുന്നു. 2013ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ക്രിക്കറ്റിനോടുള്ള തന്റെ ഇഷ്ടം തെല്ലും കുറഞ്ഞിട്ടില്ലെന്നു തെളിയിക്കുന്നതാണ് വീഡിയോ. 

വെള്ളം നിറഞ്ഞുകിടക്കുന്ന ക്രിക്കറ്റ് പിച്ചില്‍ നനഞ്ഞ പന്ത് നേരിടുന്ന വീഡിയോയാണ് സച്ചിന്‍ പങ്കുവെച്ചത്. കുത്തിവരുന്ന പന്തുകളെ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ സച്ചിന്‍ നേരിട്ടു. പല പന്തുകളും അദ്ദേഹം കൃത്യമായി ജഡ്ജ് ചെയ്യുന്നുണ്ടായിരുന്നു. ചിലത് അദ്ദേഹത്തെ കടന്നുപോകുന്നുമുണ്ട്.

'എല്ലായ്‌പ്പോഴും പരിശീലനത്തിനുള്ള പുതിയ വഴികള്‍ കണ്ടെത്താന്‍ ഈ കളിയോടുള്ള സ്‌നേഹവും അഭിനിവേശവും സഹായിക്കുന്നു. എല്ലാറ്റിനുമുപരി നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ ആസ്വദിക്കാനും സഹായിക്കുന്നു'- പരിശീലനത്തിന്റെ വീഡിയോ പങ്കുവെച്ച് സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com