അത്‌ സിക്‌സുകളോടുള്ള ഭ്രാന്ത്‌, ലോക കിരീടം നേടിത്തന്നത്‌ ധോനിയുടെ സിക്‌സ്‌ അല്ലെന്ന്‌ ഗംഭീര്‍; പൊങ്കാലയുമായി ധോനി ഫാന്‍സ്‌

ഈ ദിവസം സിക്‌സുകളോടുള്ള ധോനിയുടെ താത്‌പര്യത്തെ കുത്തിയാണ്‌ ഇന്ത്യയുടെ ലോകകപ്പ്‌ ഫൈനലിലെ ഹീറോകളില്‍ ഒരാളായ ഗൗതം ഗംഭീറിന്റെ വരവ്‌
അത്‌ സിക്‌സുകളോടുള്ള ഭ്രാന്ത്‌, ലോക കിരീടം നേടിത്തന്നത്‌ ധോനിയുടെ സിക്‌സ്‌ അല്ലെന്ന്‌ ഗംഭീര്‍; പൊങ്കാലയുമായി ധോനി ഫാന്‍സ്‌


9 വര്‍ഷം മുന്‍പ്‌ ഈ ദിവസം ലോകത്തിന്റെ നെറുകയിലേക്ക്‌ ഇന്ത്യ എത്തിയതിന്റെ ഓര്‍മയിലാണ്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ലോകം. എന്നാല്‍ ഈ ദിവസം സിക്‌സുകളോടുള്ള ധോനിയുടെ താത്‌പര്യത്തെ കുത്തിയാണ്‌ ഇന്ത്യയുടെ ലോകകപ്പ്‌ ഫൈനലിലെ ഹീറോകളില്‍ ഒരാളായ ഗൗതം ഗംഭീറിന്റെ വരവ്‌.

ഇന്ത്യയെ കിരീടത്തിലേക്ക്‌ എത്തിച്ച ധോനിയുടെ സിക്‌സ്‌ പങ്കുവെച്ചുള്ള ഇഎസ്‌പിഎന്‍ക്രിക്‌ ഇന്‍ഫോയുടെ ട്വീറ്റ്‌ റീട്വീറ്റ്‌ ചെയ്‌താണ്‌ ഗംഭീറിന്റെ ഓര്‍മപ്പെടുത്തല്‍. ഇന്ത്യന്‍ ടീം മുഴുവനും, ഇന്ത്യ മുഴുവനും ഒരുമിച്ച്‌ നിന്നാണ്‌ 2011 ലോക കിരീടം സ്വന്തമാക്കിയത്‌. നിര്‍ണായക ഘട്ടത്തില്‍ സിക്‌സിനോടുള്ള അഭിനിവേശം നിങ്ങള്‍ പുറത്തെടുത്തു എന്നാണ്‌ ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചത്‌.
 

ഗംഭീറിന്റെ പ്രതികരണത്തിന്‌ ധോനി ഫാന്‍സില്‍ നിന്ന്‌ വിമര്‍ശനം ഉയരുന്നുണ്ട്‌. ക്രഡിറ്റ്‌ ചോദിച്ച്‌ വാങ്ങാനാണ്‌ ഗംഭീറിന്റെ ശ്രമമെന്നും, ഇത്ര വര്‍ഷം പിന്നിട്ടിട്ടും ധോനിയോടുള്ള വിദ്വേഷം ഗംഭീറിന്റെ മനസില്‍ നിന്ന്‌ പോയിട്ടില്ലെന്നും ആരാധകര്‍ ഗംഭിറിന്റെ ട്വീറ്റിന്‌ മറുപടിയായി പറയുന്നു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com