ഇന്‍സ്വിങ്ങിലും ഔട്ട്‌സ്വിങ്ങിലും കേമന്‍, തന്നെ വിറപ്പിച്ച പേസറെ വെളിപ്പെടുത്തി ഹാഷിം അംല

ന്യൂബോളുമായി അസീഫ്‌ എത്തുമ്പോള്‍ ഓരോ ഡെലിവറിയും ഓരോ ചോദ്യങ്ങളായാണ്‌ എനിക്ക്‌ തോന്നിയിരുന്നത്‌
ഇന്‍സ്വിങ്ങിലും ഔട്ട്‌സ്വിങ്ങിലും കേമന്‍, തന്നെ വിറപ്പിച്ച പേസറെ വെളിപ്പെടുത്തി ഹാഷിം അംല


ലോകോത്തര ബൗളര്‍മാര്‍ക്കെല്ലാം തലവേദനയായിരുന്നു സൗത്ത്‌ ആഫ്രിക്കന്‍ മുന്‍ താരം ഹാഷിം അംല. എന്നാല്‍ തനിക്ക്‌ തലവേദന നല്‍കിയൊരു ബൗളറെ കുറിച്ച്‌ ഇപ്പോള്‍ വെളിപ്പെടുത്തുകയാണ്‌ റണ്‍വേട്ടക്കാരന്‍. പാകിസ്ഥാന്റെ മുഹമ്മദ്‌ അസീഫിന്‌ മുന്‍പില്‍ താന്‍ ഉത്തരമില്ലാതെ കുഴങ്ങിയിരുന്നു എന്നാണ്‌ അംല പറയുന്നത്‌.

രണ്ട്‌ വിധത്തിലും പന്ത്‌ സ്വിങ്‌ ചെയ്യിക്കുന്നതില്‍ കേമനാണ്‌ പാകിസ്ഥാന്‍ മീഡിയം പേസറായ അസീഫ്‌. ഞാന്‍ നേരിട്ടതില്‍ വെച്ച്‌ ഏറ്റവും മികച്ച ബൗളര്‍ അസീഫ്‌ ആണ്‌. അസിഫീന്റെ കൃത്യത അത്ഭുതപ്പെടുത്തുന്നതാണ്‌. ന്യൂബോളുമായി അസീഫ്‌ എത്തുമ്പോള്‍ ഓരോ ഡെലിവറിയും ഓരോ ചോദ്യങ്ങളായാണ്‌ എനിക്ക്‌ തോന്നിയിരുന്നത്‌. നമ്മളെ പുറത്താക്കാന്‍ പ്രാപ്‌തമായ ചോദ്യങ്ങളായിരുന്നു അത്‌, പെഷ്വാര്‍ സല്‍മിക്ക്‌ നല്‍കിയ അഭിമുഖത്തില്‍ അംല പറഞ്ഞു.
 

പാകിസ്ഥാന്‌ വേണ്ടി 23 ടെസ്റ്റും 38 ഏകദിനവും, 11 ട്വന്റി20യും കളിച്ച താരമാണ്‌ അസീഫ്‌. ടെസ്റ്റില്‍ 106 വിക്കറ്റും, ഏകദിനത്തില്‍ 46, ട്വന്റി20യില്‍ 13 വിക്കറ്റും അസീഫ്‌ വീഴ്‌ത്തി. എന്നാല്‍ 2010ല്‍ ഒത്തുകളിയെ തുടര്‍ന്ന്‌ ഏഴ്‌ വര്‍ഷത്തെ വിലക്ക്‌ നേരിട്ടത്‌ അസിഫിന്റെ സാധ്യതകളടച്ചു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com