കോഹ്‌ലിയെ ടീമിലെടുക്കാതെ മാറ്റി നിര്‍ത്തിയ നാളുകള്‍ , ബദ്രിനാഥിന്‌ വേണ്ടി ധോനിയും ശ്രീനിവാസനും നടത്തിയ ചരടു വലികള്‍; ഇത്‌ കോഹ്‌ ലിക്ക്‌ തിരിച്ചടിക്കാനുള്ള സമയം?  

കോഹ്‌ ലിയുടെ പേര്‌ സെലക്ഷന്‌ വേണ്ടി താന്‍ മുന്‍പോട്ട്‌ വെച്ചതായി അന്ന്‌ ചീഫ്‌ സെലക്ടറായിരുന്ന വെങ്‌സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്‌
കോഹ്‌ലിയെ ടീമിലെടുക്കാതെ മാറ്റി നിര്‍ത്തിയ നാളുകള്‍ , ബദ്രിനാഥിന്‌ വേണ്ടി ധോനിയും ശ്രീനിവാസനും നടത്തിയ ചരടു വലികള്‍; ഇത്‌ കോഹ്‌ ലിക്ക്‌ തിരിച്ചടിക്കാനുള്ള സമയം?  


ന്നും ധോനിയായിരിക്കും എന്റെ നായകന്‍ എന്ന്‌ പറഞ്ഞിട്ടുണ്ട്‌ കോഹ്‌ലി. ഫോമില്ലാതെ ഒരു വര്‍ഷത്തോളം കളിച്ചിട്ടും ധോനി പിന്തുണക്കുന്നതില്‍ മുന്‍പിലുണ്ടായിരുന്നു കോഹ്‌ ലിയെന്ന നായകന്‍. എന്നാല്‍ കോഹ്‌ ലിയുടെ കരിയറിന്റെ തുടക്കത്തില്‍ കാര്യങ്ങള്‍ അങ്ങനെയായിരുന്നില്ല.

കോഹ്‌ ലിയെ പിന്തുണക്കാന്‍ ധോനി തയ്യാറായില്ല. 2008ലാണ്‌ സംഭവം. കോഹ്‌ ലിയുടെ പേര്‌ സെലക്ഷന്‌ വേണ്ടി താന്‍ മുന്‍പോട്ട്‌ വെച്ചതായി അന്ന്‌ ചീഫ്‌ സെലക്ടറായിരുന്ന വെങ്‌സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്‌. എന്നാല്‍ വെങ്‌സര്‍ക്കാരിന്റെ നിര്‍ദേശം തള്ളി. അന്ന്‌ കോഹ്‌ ലിക്ക്‌ പകരം ബദ്രിനാഥിനെ ടീമില്‍ ഉള്‍പ്പെടുത്താനായിരുന്നു ധോനിക്കും ബിസിസിഐ പ്രസിഡന്റായിരുന്ന എന്‍ ശ്രീനിവാസനും താത്‌പര്യം.

ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ എമര്‍ജിങ്‌ ടീമിന്റെ പര്യടനത്തില്‍ കോഹ്‌ ലി മികവ്‌ കാണിച്ചിരുന്നു ആ സമയം. പക്ഷേ കോഹ്‌ ലിയുടെ കഴിവില്‍ ധോനി സംശയം പ്രകടിപ്പിച്ചു. എന്നാല്‍ ശ്രീലങ്കക്കെതിരായ പരമ്പരക്കുള്ള ടീമില്‍ കോഹ്‌ ലിയെ പരീക്ഷിക്കാന്‍ വെങ്‌സര്‍ക്കാര്‍ മുതിര്‍ന്നു. ചീഫ്‌ സെലക്ടര്‍ റോളില്‍ രണ്ട്‌ വര്‍ഷം മാത്രം പിന്നിട്ടിരുന്ന വെങ്‌സര്‍ക്കാരിനെ ഇക്കാരണത്താലാണ്‌ ശ്രീനിവാസന്‍ പദവിയില്‍ നിന്ന്‌ മാറ്റിയതെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌.

വെങ്‌സര്‍ക്കാരിന്‌ പകരം, കെ ശ്രീകാന്ത്‌ ഇന്ത്യയുടെ ചീഫ്‌ സെലക്ടറായി. ലഭിച്ച അവസരങ്ങള്‍ മുതലാക്കാനാവാതെ ചെന്നൈ സൂപ്പര്‍ കിങ്‌സ്‌ താരമായ ബദ്രിനാഥിന്റെ കരിയര്‍ അവസാനിച്ചു. അരങ്ങേറ്റം കുറിച്ച്‌ 12 വര്‍ഷത്തിനിപ്പുറം ലോക ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ബാറ്റ്‌സ്‌മാന്മാരില്‍ ഒരാളായി കോഹ്‌ ലി വളര്‍ന്ന്‌ നില്‍ക്കുന്നു. ധോനിയെ ടീമിലെടുക്കുന്നതില്‍ ഇനി തീരുമാനമെടുക്കേണ്ടതും ഇനി കോഹ്‌ ലി തന്നെ....

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com