ടോണി ലൂയിസ്‌ അന്തരിച്ചു, വിടവാങ്ങിയത്‌ ക്രിക്കറ്റിനെ മാറ്റി മറിച്ച ഡക്ക്‌ വര്‍ത്ത്‌ ലൂയിസ്‌ നിയമത്തിന്റെ സൃഷ്ടാക്കളിലൊരാള്‍

ഐസിസി ഡക്ക്‌ വര്‍ത്ത്‌ ലൂയിസ്‌ നിയമം സ്വീകരിച്ചത്‌ മുതല്‍ ഇതുവരെ വലിയ വിമര്‍ശനവും ഇവരുടെ നിയമത്തിനെതിരെ ഉയര്‍ന്നിട്ടുണ്ട്‌
ടോണി ലൂയിസ്‌ അന്തരിച്ചു, വിടവാങ്ങിയത്‌ ക്രിക്കറ്റിനെ മാറ്റി മറിച്ച ഡക്ക്‌ വര്‍ത്ത്‌ ലൂയിസ്‌ നിയമത്തിന്റെ സൃഷ്ടാക്കളിലൊരാള്‍


ക്രിക്കറ്റ്‌ ലോകം പിന്തുടരുന്ന മഴ നിയമം ചിട്ടപ്പെടുത്തിയ ടോണി ലൂയിസ്‌(78) അന്തരിച്ചു. 1999ല്‍ ഫ്രാങ്ക്‌ ഡക്ക്‌ വര്‍ത്തിനൊപ്പം ചേര്‍ന്ന്‌ ലൂയിസ്‌ രൂപപ്പെടുത്തിയ മഴ നിയമമാണ്‌ ഐസിസി ഇപ്പോഴും പിന്തുടരുന്നത്‌.

ഇംഗ്ലണ്ട്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ആണ്‌ ടോണി ലൂയിസിന്റെ മരണം ലോകത്തെ അറിയിച്ചത്‌. മഴ കളി മുടക്കുമ്പോള്‍ വിജയ ലക്ഷ്യം പുനഃക്രമീകരിക്കുന്നതിലും, മത്സര വിജയിയെ നിര്‍ണയിക്കുന്നതിലുമെല്ലാം ക്രിക്കറ്റ്‌ ലോകത്ത്‌ നിലനിന്നിരുന്ന സങ്കീര്‍ണതകള്‍ക്ക്‌ ഡക്ക്‌ വര്‍ത്ത്‌ ലൂയിസ്‌ നിയമമെത്തിയതോടെ പരിഹാരമായി.

എങ്കിലും, ഐസിസി ഡക്ക്‌ വര്‍ത്ത്‌ ലൂയിസ്‌ നിയമം സ്വീകരിച്ചത്‌ മുതല്‍ ഇതുവരെ വലിയ വിമര്‍ശനവും ഇവരുടെ നിയമത്തിനെതിരെ ഉയര്‍ന്നിട്ടുണ്ട്‌. ഡക്ക്‌ വര്‍ത്ത്‌ ലൂയിസിനെ പല വട്ടം പഴിച്ച തലമുറകള്‍ ക്രിക്കറ്റ്‌ ലോകത്ത്‌ കടന്നു പോയിട്ടുണ്ട്‌. 1992 ലോകകപ്പ്‌ സെമി ഫൈനലില്‍ സൗത്ത്‌ ആഫ്രിക്കക്ക്‌ മുന്‍പില്‍ 1 പന്തില്‍ നിന്ന്‌ 22 റണ്‍സ്‌ എന്ന വിചിത്ര തീരുമാനം വന്നതോടെയാണ്‌ ഡക്ക്വര്‍ത്ത്‌ ലൂയിസ്‌ പോലൊരു നിയമം സ്വീകരിക്കുന്നതിലേക്ക്‌ ഐസിസി വന്നെത്തിയത്‌.

1999ല്‍ ഐസിസി നടപ്പിലാക്കിയ തുടങ്ങിയ ഡക്ക്‌ വര്‍ത്ത്‌ ലൂയിസ്‌ നിയമം 2014ല്‍ അപ്‌ഡേറ്റ്‌ ചെയ്‌തു. നിലവില്‍ പിന്തുടരുന്നത്‌ ഡക്ക്‌ വര്‍ത്ത്‌ ലൂയിസ്‌ നിയമത്തിന്റെ മൂന്നാം വേര്‍ഷനാണ്‌. പവര്‍പ്ലേ ഉള്‍പ്പെടെയുള്ള മാറ്റങ്ങള്‍ വരുന്നത്‌ 2014ന്‌ ശേഷമാണ്‌. മെമ്പര്‍ ഓഫ്‌ ഓര്‍ഡര്‍ ഓഫ്‌ ദി ബ്രിട്ടീഷ്‌ എംപയര്‍ അവാര്‍ഡ്‌ നല്‍കി ലുയിസിനെ ഇംഗ്ലണ്ട്‌ ആദരിച്ചിട്ടുണ്ട്‌. ക്രിക്കറ്റിനും, ഗണിത ശാസ്‌ത്ര ലോകത്തിനും നല്‍കിയ സംഭാവനകള്‍ക്കായിരുന്നു ഇത്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com