നിങ്ങളെന്താണ്‌ രാജ്യത്തിന്‌ വേണ്ടി ചെയ്യുന്നത്‌? ഞാന്‍ രണ്ട്‌ വര്‍ഷത്തെ ശമ്പളം നല്‍കുന്നു, എംപി ഫണ്ടില്‍ നിന്ന്‌ ഒരു കോടി നല്‍കിയതിന്‌ പിന്നാലെ ഗംഭീര്‍

രാജ്യം നിങ്ങള്‍ക്ക്‌ വേണ്ടി എന്ത്‌ ചെയ്യുമെന്ന്‌ ചിലര്‍ ചോദിക്കുന്നു. നിങ്ങള്‍ രാജ്യത്തിന്‌ വേണ്ടി എന്ത്‌ ചെയ്‌തു എന്നതാണ്‌ യഥാര്‍ഥ ചോദ്യമെന്ന്‌ ഗംഭീര്‍
നിങ്ങളെന്താണ്‌ രാജ്യത്തിന്‌ വേണ്ടി ചെയ്യുന്നത്‌? ഞാന്‍ രണ്ട്‌ വര്‍ഷത്തെ ശമ്പളം നല്‍കുന്നു, എംപി ഫണ്ടില്‍ നിന്ന്‌ ഒരു കോടി നല്‍കിയതിന്‌ പിന്നാലെ ഗംഭീര്‍


ന്യൂഡല്‍ഹി: എംപി പദവിയില്‍ ലഭിക്കുന്ന രണ്ട്‌ വര്‍ഷത്തെ ശമ്പളം പിഎം കെയേഴ്‌സ്‌ ഫണ്ടിലേക്ക്‌ നല്‍കുമെന്ന്‌ ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ്‌ താരവും എംപിയുമായ ഗൗതം ഗംഭീര്‍. രാജ്യം നിങ്ങള്‍ക്ക്‌ വേണ്ടി എന്ത്‌ ചെയ്യുമെന്ന്‌ ചിലര്‍ ചോദിക്കുന്നു. നിങ്ങള്‍ രാജ്യത്തിന്‌ വേണ്ടി എന്ത്‌ ചെയ്‌തു എന്നതാണ്‌ യഥാര്‍ഥ ചോദ്യമെന്ന്‌ ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു.

എന്റെ രണ്ട്‌ വര്‍ഷത്തെ ശമ്പളം ഞാന്‍ പിഎം കെയേഴ്‌സ്‌ ഫണ്ടിലേക്ക്‌ നല്‍കുകയാണ്‌. നിങ്ങളും മുന്‍പോട്ട്‌ വരണം, ഗംഭീര്‍ പറയുന്നു. വിരാട്‌ കോഹ്‌ ലി, രോഹിത്‌ ശര്‍മ, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സുരേഷ്‌ റെയ്‌ന ഉള്‍പ്പെടെയുള്ള താരങ്ങള്‍ പിഎം കെയേഴ്‌സ്‌ ഫണ്ടിലേക്ക്‌ ധനസഹായം നല്‍കിയിരുന്നു.

80 ലക്ഷം രൂപയാണ്‌ പിഎം കെയേഴ്‌സ്‌ ഫണ്ടിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും, തെരുവ്‌ നായ്‌ക്കളുടെ സംരക്ഷണത്തിനായും രോഹിത്‌ നല്‍കിയത്‌. കോഹ്‌ ലിയും അനുഷ്‌കയും നല്‍കിയ ധനസഹായം എത്രയാണെന്ന്‌ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇരുവരും ചേര്‍ന്ന്‌ 3 കോടി രൂപയാണ്‌ പിഎം കെയേഴ്‌സ്‌ ഫണ്ടിലേക്ക്‌ നല്‍കിയത്‌ എന്നാണ്‌ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com