ഇവിടെ വേണ്ടത്‌ കോഹ്‌ലിയുടെ പോരാട്ട വീര്യം, കോവിഡ്‌ പടരുമ്പോള്‍ കായിക താരങ്ങളുടെ ചുമതലകള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

രാജ്യത്തിന്‌ വേണ്ടി വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയവരാണ്‌ കായിക താരങ്ങള്‍. ഇപ്പോള്‍ നിങ്ങളുടെ കര്‍ത്തവ്യം മറ്റൊന്നാണ്‌
ഇവിടെ വേണ്ടത്‌ കോഹ്‌ലിയുടെ പോരാട്ട വീര്യം, കോവിഡ്‌ പടരുമ്പോള്‍ കായിക താരങ്ങളുടെ ചുമതലകള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി


കോവിഡിനെ തോല്‍പ്പിക്കാന്‍ നമുക്ക്‌ വേണ്ടത്‌ കോഹ്‌ ലി കളിക്കളത്തില്‍ കാണിക്കുന്ന പോരാട്ട വീര്യമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ പ്രമുഖ കായിക താരങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.

ഈ പോരാട്ടം ജയിക്കാന്‍ നമുക്ക്‌ വേണ്ടത്‌ കോഹ്‌ ലിയുടെ പോരാട്ടവീര്യമാണെന്ന്‌ പ്രധാനമന്ത്രി ഊന്നി പറഞ്ഞതായി ടേബിള്‍ ടെന്നീസ്‌ താരം അചന്ത ശരത്‌ കമാല്‍ പറഞ്ഞു.ബാഡ്‌മിന്റണ്‍ താരം സായ്‌ പ്രണീത്‌ ഉള്‍പ്പെടെയുള്ളവര്‍ പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സിന്റെ വീഡിയോകള്‍ പങ്കുവെച്ച്‌ എത്തി. രാജ്യത്തെ 49 കായിക താരങ്ങളുമായാണ്‌ പ്രധാനമന്ത്രി ഇന്ന്‌ സംസാരിച്ചത്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com