ജിതേന്ദ്രയായി ശിഖര്‍ ധവാന്‍, ബോളിവുഡ്‌ ക്ലാസിക്കിനൊപ്പം ചുവടുവെച്ച്‌ ഇന്ത്യന്‍ ഓപ്പണറും ഭാര്യയും

ജിതേന്ദ്രയുടെ രൂപഭാവത്തില്‍ വേഷം ധരിച്ചെത്തിയ ധവാന്‍ ഭാര്യ അയേഷയ്‌ക്കൊപ്പം ടേബിള്‍ ടെന്നീസ്‌ കളിച്ച്‌ പാട്ടിനൊപ്പം ചുവടുവെക്കുകയാണ്‌
ജിതേന്ദ്രയായി ശിഖര്‍ ധവാന്‍, ബോളിവുഡ്‌ ക്ലാസിക്കിനൊപ്പം ചുവടുവെച്ച്‌ ഇന്ത്യന്‍ ഓപ്പണറും ഭാര്യയും


ലോക്ക്‌ഡൗണ്‍ ദിനങ്ങള്‍ കുടുംബത്തോടൊപ്പം ആസ്വദിക്കുകയാണ്‌ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. കുടുംബത്തോടൊപ്പമുള്ള രസകരമായ നിമിഷങ്ങള്‍ ധവാന്‍ ആരാധകരുമായി പങ്കുവെക്കാന്‍ മടിക്കാറില്ല. ഇപ്പോഴിതാ, ധവാനും പ്രിയതമയും ഹാംജോലിയിലെ ധാല്‍ ഗയ ദിന്നിനൊപ്പം ചുവടുവെച്ചാണ്‌ ആരാധകരെയാകെ കൗതുകത്തിലാക്കുന്നത്‌.

ജിതേന്ദ്രയുടെ രൂപഭാവത്തില്‍ വേഷം ധരിച്ചെത്തിയ ധവാന്‍ ഭാര്യ അയേഷയ്‌ക്കൊപ്പം ടേബിള്‍ ടെന്നീസ്‌ കളിച്ച്‌ പാട്ടിനൊപ്പം ചുവടുവെക്കുകയാണ്‌. ലിന ചന്ദ്രവര്‍ക്കറായി മാറിയെത്തിയ അയേഷ ബ്ലാക്ക്‌ സ്യൂട്ട്‌ അണിഞ്ഞാണ്‌ വരുന്നത്‌. സംഭവം ക്രിക്കറ്റ്‌ ലോകം ഏറ്റെടുത്തു കഴിഞ്ഞു.
 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shikhar Dhawan (@shikhardofficial) on

ജബ്‌ സെ ഹുയി ഹയ്‌ ഷാദി എന്ന പാട്ടിന്റെ ബാക്ക്‌ഗ്രൗണ്ടില്‍ വീട്ടിലെ വസ്‌ത്രങ്ങള്‍ കഴുകുന്ന വീഡിയോയുമായും ധവാന്‍ എത്തിയിരുന്നു. ധവാന്‍ പണിയെടുക്കുമ്പോള്‍ ഫോണില്‍ കളിക്കുകയാണ്‌ അയേഷ. ഒരാഴ്‌ചയ്‌ക്ക്‌ ശേഷം വീട്ടില്‍ എന്നായിരുന്നു ധവാന്‍ ഈ വീഡിയോക്കൊപ്പം കുറിച്ചത്‌. ഓസ്‌ട്രേലിയന്‍ താരം ഡേവിഡ്‌ വാര്‍ണര്‍ ഉള്‍പ്പെടെയുള്ളവര്‍ ധവാന്റെ വീഡിയോയ്‌ക്ക്‌ മറുപടിയുമായി എത്തി.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com