ബാഴ്‌സയുടെ വഴിയെ അത്‌ലറ്റിക്കോ മാഡ്രിഡും, കളിക്കാരുടെ ശമ്പളം 70 ശതമാനം വെട്ടിക്കുറച്ചു, കടുത്ത നടപടികള്‍

കോവിഡ്‌ 19നെ തുടര്‍ന്ന്‌ നേരിട്ട സാമ്പത്തിക ആഘാതത്തെ അതിജീവിക്കുന്നതിനായി കടുത്ത നടപടികള്‍ വേണ്ടിവരുമെന്ന്‌ അത്‌ലറ്റിക്കോ മാഡ്രിഡ്‌ നേരത്തെ വ്യക്തമാക്കിയിരുന്നു
ബാഴ്‌സയുടെ വഴിയെ അത്‌ലറ്റിക്കോ മാഡ്രിഡും, കളിക്കാരുടെ ശമ്പളം 70 ശതമാനം വെട്ടിക്കുറച്ചു, കടുത്ത നടപടികള്‍



മാഡ്രിഡ്‌: കളിക്കാരുടെ പ്രതിഫലം വെട്ടിക്കുറച്ച്‌ സ്‌പാനിഷ്‌ ക്ലബായ അത്‌ലറ്റിക്കോ മാഡ്രിഡും. കളിക്കാരുടേയും കോച്ചിങ്‌ സ്‌റ്റാഫിന്റേയും പ്രതിഫലത്തിന്റെ 70 ശതമാനമാണ്‌ വെട്ടിക്കുറക്കുന്നതെന്ന്‌ ക്ലബ്‌ വ്യക്തമാക്കി. ഇത്‌ സംബന്ധിച്ച്‌ അത്‌ലറ്റിക്കോ മാഡ്രിഡ്‌ മാനേജ്‌മെന്റും കളിക്കാരും തമ്മില്‍ ധാരണയായി.

ക്ലബിലെ ജോലികള്‍ താത്‌കാലികമായി നിര്‍ത്തി വെക്കുകയാണ്‌. കോവിഡ്‌ 19നെ തുടര്‍ന്ന്‌ നേരിട്ട സാമ്പത്തിക ആഘാതത്തെ അതിജീവിക്കുന്നതിനായി കടുത്ത നടപടികള്‍ വേണ്ടിവരുമെന്ന്‌ അത്‌ലറ്റിക്കോ മാഡ്രിഡ്‌ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിസന്ധി ഘട്ടം വരുമ്പോള്‍ തൊഴിലാളികളെ പിരിച്ചു വിട്ട്‌ സാമ്പത്തിക ആഘാതം കുറക്കാനും, സ്ഥിതി മെച്ചപ്പെടുമ്പോള്‍ അതേ പൊസിഷനിലേക്ക്‌ അവരെ ജോലിക്കായി തിരികെ എടുക്കാനും സ്‌പെയ്‌നില്‍ നിയമമുണ്ട്‌. ഇതാണ്‌ അത്‌ലറ്റിക്കോ മാഡ്രിഡ്‌ നടപ്പിലാക്കുന്നത്‌.

കളിക്കാരുടെ പ്രതിഫലം വെട്ടിക്കുറച്ചതിലൂടെ ലഭിക്കുന്ന തുക ക്ലബിലെ മറ്റ്‌ തൊഴിലാളികള്‍ക്ക്‌ ശമ്പളം നല്‍കുന്നതിനായി ഉപയോഗിക്കും. നേരത്തെ സ്‌പാനിഷ്‌ ക്ലബായ ബാഴ്‌സലോണയും സമാനമായ തീരുമാനമെടുത്തിരുന്നു. ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റ്‌സും, പ്രീമിയര്‍ ലീഗിലെ പല ക്ലബുകളും കളിക്കാരുടെ പ്രതിഫലം വെട്ടിക്കുറച്ച്‌ കഴിഞ്ഞു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com