തുടരെ മൂന്ന്‌ മണിക്കൂര്‍ ബാറ്റിങ്‌, യുവത്വത്തിന്റെ തീവ്രത; ചെന്നൈ നെറ്റ്‌സില്‍ കണ്ട ധോനിയെ കുറിച്ച്‌ സുരേഷ്‌ റെയ്‌ന

നിങ്ങളുടെ വീട്‌, കാറ്‌ എന്നിവയൊന്നുമല്ല ഈ നിമിഷം വിഷയം. മൂന്ന്‌ നേരം ഭക്ഷണം ലഭിക്കുക എന്നത്‌ മാത്രമാണെന്ന്‌ റെയ്‌ന
തുടരെ മൂന്ന്‌ മണിക്കൂര്‍ ബാറ്റിങ്‌, യുവത്വത്തിന്റെ തീവ്രത; ചെന്നൈ നെറ്റ്‌സില്‍ കണ്ട ധോനിയെ കുറിച്ച്‌ സുരേഷ്‌ റെയ്‌ന


ഐപിഎല്ലിനായി കാത്തിരിക്കാം. ജീവനാണ്‌ ഈ സമയത്ത്‌ പ്രാധാന്യം നല്‍കേണ്ടതെന്ന്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം സുരേഷ്‌ റെയ്‌ന. സര്‍ക്കാര്‍ മുന്‍പോട്ട്‌ വെക്കുന്ന നിര്‍ദേശങ്ങളെല്ലാം നമ്മള്‍ പിന്തുടരണം. അതല്ലെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നമ്മള്‍ തന്നെ നേരിടേണ്ടി വരുമെന്ന്‌ റെയ്‌ന പറഞ്ഞു.

ജീവിതത്തിലെ ഭീഷണികള്‍ ഒഴിയുമ്പോള്‍ നമുക്ക്‌ ഐപിഎല്ലിനെ കുറിച്ച്‌ ചിന്തിക്കാം. ഒരുപാട്‌ പേര്‍ക്ക്‌ ജീവന്‍ നഷ്ടമാവുകയാണ്‌. നമുക്ക്‌ ജീവനുകള്‍ സംരക്ഷിക്കേണ്ടതുണ്ട്‌.. നിങ്ങളുടെ വീട്‌, കാറ്‌ എന്നിവയൊന്നുമല്ല ഈ നിമിഷം വിഷയം. മൂന്ന്‌ നേരം ഭക്ഷണം ലഭിക്കുക എന്നത്‌ മാത്രമാണെന്ന്‌ റെയ്‌ന ചൂണ്ടിക്കാട്ടി.

ഇടവേളയ്‌ക്ക്‌ ശേഷം നെറ്റ്‌സില്‍ തിരിച്ചെത്തിയ ധോനിയുടെ ബാറ്റിങ്ങിനെ കുറിച്ചും റെയ്‌ന പറഞ്ഞു. രണ്ട്‌ മാസത്തോളം ഞാന്‍ അവിടെയുണ്ടായി. ഒരു യുവതാരത്തിന്റെ തീവ്രതോടെയാണ്‌ ധോനി അവിടെ ബാറ്റ്‌ ചെയ്‌തത്‌. സെഷനുകളിലൊന്നില്‍ മൂന്ന്‌ മണിക്കൂര്‍ തുടര്‍ച്ചയായി ധോനി ബാറ്റ്‌ ചെയ്‌തതായും റെയ്‌ന പറയുന്നു.

കോവിഡ്‌ 19ല്‍ ദുരിതം പേറുന്നവര്‍ക്ക്‌ സഹായഹസ്‌തവുമായി നേരത്തെ റെയ്‌ന എത്തിയിരുന്നു. 31 ലക്ഷം പിഎം കെയേഴ്‌സ്‌ ഫണ്ടിലേക്കും, 21 ലക്ഷം രൂപവ ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുമാണ്‌ റെയ്‌ന നല്‍കിയത്‌. ലോകം കോവിഡ്‌ ഭീതിയില്‍ നില്‍ക്കുമ്പോഴാണ്‌ റെയ്‌നയെ തേടി മറ്റൊരു മധുരമെത്തിയത്‌. രണ്ടാഴ്‌ച മുന്‍പാണ്‌ താരത്തിന്റെ രണ്ടാമത്തെ കുഞ്ഞ്‌ പിറന്നത്‌.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com