3 വേദി, 3 ആഴ്‌ച, അടച്ചിട്ട സ്റ്റേഡിയം; ഐപിഎല്‍ സാധ്യമാക്കാന്‍ നിര്‍ദേശങ്ങളുമായി കെവിന്‍ പീറ്റേഴ്‌സന്‍

എന്ത്‌ തീരുമാനമാവും ബിസിസിഐ സ്വീകരിക്കുക എന്ന ആകാംക്ഷ നിലനില്‍ക്കുന്നതിന്‌ ഇടയില്‍ ഒരു വഴി മുന്‍പോട്ട്‌ വെക്കുകയാണ്‌ ഇംഗ്ലണ്ട്‌ മുന്‍ താരം കെവിന്‍ പീറ്റേഴ്‌സന്‍
3 വേദി, 3 ആഴ്‌ച, അടച്ചിട്ട സ്റ്റേഡിയം; ഐപിഎല്‍ സാധ്യമാക്കാന്‍ നിര്‍ദേശങ്ങളുമായി കെവിന്‍ പീറ്റേഴ്‌സന്‍


കോവിഡ്‌ 19നെ തുടര്‍ന്ന്‌ ഐപിഎല്‍ പതിമൂന്നാം ഐപിഎല്‍ ഉപേക്ഷിക്കേണ്ട സാഹചര്യമാണ്‌ മുന്‍പിലുള്ളത്‌. ഏപ്രില്‍ 15ന്‌ ശേഷമാവും ഐപിഎല്ലിന്റെ കാര്യത്തില്‍ ഇനിയൊരു തീരുമാനമുണ്ടാവുക. ഇന്ത്യന്‍ താരങ്ങളെ മാത്രം വെച്ച്‌ ഐപിഎല്‍ നടത്തുന്നതിനെ രാജസ്ഥാന്‍ റോയല്‍സ്‌ ഉള്‍പ്പെടെയുള്ളവര്‍ പിന്തുണച്ച്‌ കഴിഞ്ഞു. എന്ത്‌ തീരുമാനമാവും ബിസിസിഐ സ്വീകരിക്കുക എന്ന ആകാംക്ഷ നിലനില്‍ക്കുന്നതിന്‌ ഇടയില്‍ ഒരു വഴി മുന്‍പോട്ട്‌ വെക്കുകയാണ്‌ ഇംഗ്ലണ്ട്‌ മുന്‍ താരം കെവിന്‍ പീറ്റേഴ്‌സന്‍.

ജൂലൈ-ഓഗസ്റ്റ്‌ നോക്കാം. ഐപിഎല്‍ എന്തായാലും നടക്കണം. ലോകത്തെ പല ഭാഗത്തുള്ള കളിക്കാരും ഐപിഎല്‍ കളിക്കാനുള്ള താത്‌പര്യവുമായിരിക്കുകയാണ്‌. ഫ്രാഞ്ചൈസികള്‍ക്ക്‌ അല്‍പ്പമെങ്കിലും പണം ലഭിക്കണം. അടിച്ചിട്ട സ്റ്റേഡിയത്തില്‍ മൂന്നോ നാലോ ആഴ്‌ച കൊണ്ട്‌ കളികള്‍ നടത്താം. സുരക്ഷിതമെന്ന്‌ എല്ലാ അര്‍ഥത്തിലും ഉറപ്പുവരുത്തിയ മൂന്ന്‌ സ്റ്റേഡിയങ്ങളായിരിക്കണം അത്‌. ഐപിഎല്‍ വരുന്നതോടെ ഇക്കണോമിയിലും ഉണര്‍വ്‌ കൊണ്ടുവരാനാവുമെന്ന്‌ പീറ്റേഴ്‌സന്‍ ചൂണ്ടിക്കാട്ടി.

ഐപിഎല്‍ ഒരുപാട്‌ പേരുടെ ജീവനോപാധിയാണെന്ന്‌ കമന്റേറ്റര്‍ സഞ്‌ജയ്‌ മഞ്‌ജരേക്കറും പറഞ്ഞു. ഐപിഎല്‍ എന്നാല്‍ മുംബൈ ഇന്ത്യന്‍സോ, ധോനിയോ കോഹ്‌ ലിയോ മാത്രമല്ല. നൂറുകണക്കിന്‌ ആളുകളാണ്‌ ഐപിഎല്ലിനെ ആശ്രയിച്ച്‌ ജീവിക്കുന്നത്‌. ഐപിഎല്‍ വെട്ടിച്ചുരുക്കിയെങ്കിലും നടത്തുന്നത്‌ സാമ്പത്തിക മേഖലക്ക്‌ ഗുണം ചെയ്യുമെന്ന്‌ മഞ്‌ജരേക്കര്‍ പറഞ്ഞു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com