ഞാന്‍ വിതയ്‌ക്കേണ്ട വിത്തായിരുന്നു പീറ്റേഴ്‌സന്‍, ഉപയോഗിച്ച വിധത്തില്‍ പിഴവ്‌ പറ്റി; വര്‍ഷങ്ങള്‍ക്കിപ്പുറം കുറ്റമേറ്റെടുത്ത്‌ സ്‌ട്രോസ്‌

ടീം മാനേജ്‌മെന്റുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന്‌ പീറ്റേഴ്‌സന്‌ പലപ്പോഴും മാറി നില്‍ക്കേണ്ടി വന്നിരുന്നെങ്കിലും ടീമിലെ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു പീറ്റേഴ്‌സന്‍ എന്ന്‌ സ്‌ട്രോസ്‌
ഞാന്‍ വിതയ്‌ക്കേണ്ട വിത്തായിരുന്നു പീറ്റേഴ്‌സന്‍, ഉപയോഗിച്ച വിധത്തില്‍ പിഴവ്‌ പറ്റി; വര്‍ഷങ്ങള്‍ക്കിപ്പുറം കുറ്റമേറ്റെടുത്ത്‌ സ്‌ട്രോസ്‌


ലണ്ടന്‍: കെവിന്‍ പീറ്റേഴ്‌സനെ താന്‍ വേണ്ടവിധം ഉപയോഗിച്ചില്ലെന്ന്‌ ഇംഗ്ലണ്ട്‌ മുന്‍ നായകന്‍ ആന്‍ഡ്രൂ സ്‌ട്രോസ്‌. ടീം മാനേജ്‌മെന്റുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന്‌ പീറ്റേഴ്‌സന്‌ പലപ്പോഴും മാറി നില്‍ക്കേണ്ടി വന്നിരുന്നെങ്കിലും ടീമിലെ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു പീറ്റേഴ്‌സന്‍ എന്ന്‌ സ്‌ട്രോസ്‌ പറഞ്ഞു.

ടീം മാനേജ്‌മെന്റുമായുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന്‌ പല തവണ പീറ്റേഴ്‌സനെ ടീമിലേക്ക്‌ പരിഗണിച്ചിരുന്നില്ല. ഞാന്‍ നായകനായ ശേഷം പീറ്റേഴ്‌സണിന്റെ ബാറ്റിങ്‌ മികവ്‌ എനിക്ക്‌ വേണ്ടവിധം ഉപയോഗിക്കാന്‍ സാധിച്ചില്ല. ലോക ക്രിക്കറ്റിലെ മികച്ച താരങ്ങളെല്ലാം പോരിന്‌ ഇറങ്ങുന്ന ഐപിഎല്ലില്‍ കളിക്കാന്‍ പോലും പീറ്റേഴ്‌സന്‌ അവസരം നിഷേധിച്ചു. ഇതില്‍ തനിക്ക്‌ പീറ്റേഴ്‌സനോട്‌ സഹതാപമുണ്ടായിരുന്നതായും സ്‌ട്രോസ്‌ പറഞ്ഞു.

ടീമില്‍ പീറ്റേഴ്‌സനോട്‌ അടുപ്പമുണ്ടായിരുന്ന പല താരങ്ങളും വിരമിക്കുകയോ, ടീമില്‍ നിന്ന്‌ പുറത്ത്വപോവുകയോ ചെയ്‌തു. ആ സ്ഥാനത്ത്‌ പീറ്റേഴ്‌സനെ ടീമില്‍ ഉള്‍പ്പെടുത്തിയില്ലെന്ന്‌ മാത്രമല്ല, പീറ്റേഴ്‌സന്റെ കളിയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ അറിയാനും ഞാന്‍ ശ്രമിച്ചില്ല. കെപിയെ കെപി ആവാന്‍ ഞാന്‍ അനുവദിച്ചില്ല. ഞാന്‍ വിതയ്‌ക്കേണ്ടിയിരുന്ന വിത്താണ്‌ പീറ്റേഴ്‌സനെന്നും സ്‌ട്രോസ്‌ പറയുന്നു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com