പ്രതിഭയുടെ കാര്യത്തില്‍ ക്രിക്കറ്റിലെ ബ്രസിലാണ്‌ പാകിസ്ഥാനെന്ന്‌ വസീം അക്രം, ചിരിപ്പിക്കരുതെന്ന്‌ ഇന്ത്യന്‍ ആരാധകര്‍

യൂടൂബ്‌ ചാനലില്‍ ഡീന്‍ ജോന്‍സുമൊത്ത്‌ സംസാരിക്കുമ്പോഴായിരുന്നു അക്രത്തിന്റെ പ്രതികരണം
പ്രതിഭയുടെ കാര്യത്തില്‍ ക്രിക്കറ്റിലെ ബ്രസിലാണ്‌ പാകിസ്ഥാനെന്ന്‌ വസീം അക്രം, ചിരിപ്പിക്കരുതെന്ന്‌ ഇന്ത്യന്‍ ആരാധകര്‍


പ്രതിഭയുള്ള കളിക്കാരെ സൃഷ്ടിക്കുന്ന കാര്യത്തില്‍ ക്രിക്കറ്റിലെ ബ്രസീലാണ്‌ പാകിസ്ഥാനെന്ന്‌ പാക്‌ മുന്‍ പേസര്‍ വസീം അക്രം. യൂടൂബ്‌ ചാനലില്‍ ഡീന്‍ ജോന്‍സുമൊത്ത്‌ സംസാരിക്കുമ്പോഴായിരുന്നു അക്രത്തിന്റെ പ്രതികരണം.

അന്നും ഇന്നും കഴിവുള്ള താരങ്ങളെ സൃഷ്ടിക്കുന്നതില്‍ പാകിസ്ഥാന്‍ മുന്‍പിലുണ്ടെന്ന്‌ ഓസീസ്‌ മുന്‍ താരം ഡീന്‍ ജോന്‍സ്‌ പറഞ്ഞു. ടാലന്റ്‌ ഫാക്ടറിയാണ്‌ പാകിസ്ഥാന്‍. പാകിസ്ഥാനില്‍ ഒരുപാട്‌ കഴിവുള്ള താരങ്ങളുണ്ടെന്ന്‌ ഓസ്‌ട്രേലിയ പറയാറുണ്ടായിരുന്നു. ഈ കഴിവുകളെ എങ്ങനെയാണ്‌ നിങ്ങള്‍ മൂര്‍ച്ച കൂട്ടിയെടുക്കുന്നത്‌ എന്നതാണ്‌ പ്രധാനമാണ്‌ ഡീന്‍ ജോന്‍സ്‌ പറഞ്ഞു.

ഡീന്‍ ജോന്‍സില്‍ നിന്ന്‌ ഇങ്ങനെ പ്രതികരണം വന്നപ്പോഴാണ്‌ ബ്രസീല്‍ ഫുട്‌ബോള്‍ ടീമിനോട്‌ വസീം അക്രം പാക്‌ ക്രിക്കറ്റിനെ താരതമ്യപ്പെടുത്തിയത്‌. എന്നാല്‍ വസീം അക്രമിന്റെ പ്രതികരണത്തെ പരിഹസിച്ച്‌ സമൂഹമാധ്യമങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ആരാധകര്‍ എത്തുന്നുണ്ട്‌.

രാജ്യാന്തര ക്രിക്കറ്റിലേക്ക്‌ പല ടെക്‌നിക്കുകളും കൊണ്ടുവന്നത്‌ പാകിസ്ഥാനാണ്‌. വസീം അക്രം, വഖാര്‍ യുനീസ്‌, ഷുഐബ്‌ അക്തര്‍, അബ്ദുല്‍ ഖാദിര്‍ എന്നിങ്ങനെ പല സ്വഭാവമുള്ള പേസര്‍മാരെ പാകിസ്ഥാന്‍ കൊണ്ടുവന്നത്‌ തന്നെ ഉദാഹരണമാണ്‌. ഇമ്രാന്‍ ഖാന്‍ നായക സ്ഥാനം ഏറ്റെടുത്തതോടെയാണ്‌ പാക്‌ ക്രിക്കറ്റില്‍ വഴിത്തിരിവുണ്ടാവുന്നതെന്നും ഡീന്‍ ജോന്‍സ്‌ പറഞ്ഞു.


 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com