ബോസ്‌, എന്താണിത്‌? തന്റെ ബാറ്റിങ്‌ ആദ്യമായി കണ്ട രാഹുല്‍ ദ്രാവിഡിന്റെ ഭാവം ഇതായിരുന്നുവെന്ന്‌ ശ്രേയസ്‌

'എന്റെ കളി അവിടെയാണ്‌ രാഹുല്‍ ദ്രാവിഡ്‌ ആദ്യമായി കാണുന്നത്‌. ആദ്യ ദിവസത്തിലെ അവസാന ഓവറായിരുന്നു അത്‌'
ബോസ്‌, എന്താണിത്‌? തന്റെ ബാറ്റിങ്‌ ആദ്യമായി കണ്ട രാഹുല്‍ ദ്രാവിഡിന്റെ ഭാവം ഇതായിരുന്നുവെന്ന്‌ ശ്രേയസ്‌


ബാറ്റിങ്ങില്‍ രാഹുല്‍ ദ്രാവിഡ്‌ ചെലുത്തിയ സ്വാധീനത്തെ കുറിച്ച്‌ ഇന്ത്യന്‍ താരം ശ്രേയസ്‌ അയ്യര്‍. തന്റെ ബാറ്റിങ്‌ ആദ്യമായി കണ്ട ദ്രാവിഡ്‌, എന്താണിത്‌ എന്ന ഭാവത്തിലായിരുന്നു എന്നാണ്‌ ഇന്ത്യന്‍ മധ്യനിര താരം പറയുന്നത്‌.

എന്റെ കളി അവിടെയാണ്‌ രാഹുല്‍ ദ്രാവിഡ്‌ ആദ്യമായി കാണുന്നത്‌. ആദ്യ ദിവസത്തിലെ അവസാന ഓവറായിരുന്നു അത്‌. ഞാന്‍ 30 റണ്‍സോ മറ്റോ എടുത്ത്‌ നില്‍ക്കുകയായിരുന്നു. അവസാന ഓവര്‍ ഞാന്‍ കരുതലോടെ കളിച്ച്‌ അവസാനിപ്പിക്കും എന്നാണ്‌ എല്ലാരും കരുതിയത്‌. എന്നാല്‍ ഞാന്‍ സിക്‌സ്‌ അടിച്ചാണ്‌ അന്നത്തെ കളി അവസാനിപ്പിച്ചത്‌.

അവസാന ഓവര്‍ ആരാണ്‌ ഇങ്ങനെ കളിച്ചത്‌ എന്ന കാണാനായി ഡ്രിസിങ്‌ റൂമിലുള്ളവരെല്ലാം വന്ന്‌ നിന്നു. കളി കഴിഞ്ഞ ഞാന്‍ ഡ്രസിങ്‌ റൂമിലെത്തിയപ്പോള്‍ രാഹുല്‍ ദ്രാവിഡ്‌ എന്റെ അടുത്തേക്ക്‌ വന്നു. ബോസ്‌, എന്താണ്‌ ഇത്‌ എന്ന ഭാവമായിരുന്നു അദ്ദേഹത്തിന്‌. എന്നാല്‍ പിന്നീടാണ്‌ എന്താണ്‌ അദ്ദേഹം പറയാന്‍ ഉദ്ദേശിച്ചത്‌ എന്ന്‌ ഞാന്‍ മനസിലാക്കി തുടങ്ങിയത്‌.

ടീം ക്യാപ്‌ ആദ്യമായി ലഭിച്ചിട്ടും വലിയ സന്തോഷം തനിക്കുള്ളിലുണ്ടായില്ലെന്നും ശ്രേയസ്‌ അയ്യര്‍ പറഞ്ഞു. ഇതിലും നേരത്തെ ഇന്ത്യന്‍ ക്യാപ്‌ എന്റെ കയ്യിലെത്തേണ്ടിയിരുന്നു എന്ന തോന്നലായിരുന്നു എനിക്ക്‌. ഇന്ത്യന്‍ ടീമിന്റെ നായക സ്ഥാനത്തേക്ക്‌ എത്തുന്നത്‌ സംബന്ധിച്ച്‌ ആലോചിച്ചിട്ടുണ്ട്‌. എന്നാല്‍ ഇപ്പോള്‍ അതിനേക്കുറിച്ചൊന്നും ആലോചിക്കുന്നില്ലെന്നും ശ്രേയസ്‌ പറഞ്ഞു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com