വിക്കറ്റ്‌ കീപ്പിങ്ങില്‍ കേമന്മാര്‍ പാര്‍ഥീവ്‌ പട്ടേലും, ദിനേശ്‌ കാര്‍ത്തിക്കും , എന്നിട്ടും ധോനി എങ്ങനെ ടീമിന്റെ ഭാഗമായി? ആശിഷ്‌ നെഹ്‌റ പറയുന്നു

ധോനി എങ്ങനെയാണ്‌ ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമായത്‌ എന്നതിനെ കുറിച്ച്‌ ഇന്ത്യന്‌ മുന്‍ താരം ആശിഷ്‌ നെഹ്‌റ
വിക്കറ്റ്‌ കീപ്പിങ്ങില്‍ കേമന്മാര്‍ പാര്‍ഥീവ്‌ പട്ടേലും, ദിനേശ്‌ കാര്‍ത്തിക്കും , എന്നിട്ടും ധോനി എങ്ങനെ ടീമിന്റെ ഭാഗമായി? ആശിഷ്‌ നെഹ്‌റ പറയുന്നു


ധോനി എങ്ങനെയാണ്‌ ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘട
കമായത്‌ എന്നതിനെ കുറിച്ച്‌ ഇന്ത്യന്‌ മുന്‍ താരം ആശിഷ്‌ നെഹ്‌റ. 15 വര്‍ഷം മുന്‍പ്‌ പാകിസ്ഥാനെതിരെ വിശാഖപട്ടണത്ത്‌ തന്റെ ആദ്യ സെഞ്ചുറിയിലേക്ക്‌ ധോനി എത്തിയതോടെയാണ്‌ മികച്ച വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്‌മാനെ ലഭിച്ചത്‌ പോലൊരു തോന്നല്‍ ഉണ്ടായത്‌ എന്ന്‌ നെഹ്‌റ പറയുന്നു.

123 പന്തില്‍ നിന്ന്‌ 148 റണ്‍സ്‌ ആണ്‌ ധോനി അവിടെ അടിച്ചെടുത്തത്‌. ഈ ഇന്നിങ്‌സോടെ ടീം മാനേജ്‌മെന്റ്‌ ധോനിയില്‍ വിശ്വസിക്കാന്‍ തുടങ്ങി. അതിന്‌ ശേഷം വിരളമായാണ്‌ ധോനി മൂന്നാം സ്ഥാനത്ത്‌ ബാറ്റ്‌ ചെയ്‌തത്‌. എന്നാല്‍ ആ ഒരൊറ്റ ഇന്നിങ്‌സ്‌ കൊണ്ട്‌ ധോനി നയം വ്യക്തമാക്കി, നെഹ്‌റ ചൂണ്ടിക്കാട്ടി.

ആ പരമ്പരയിലെ ബാക്കിയുള്ള നാല്‌ മത്സരങ്ങളും നമ്മള്‍ തോറ്റു. പക്ഷേ ആ പരമ്പരയാണ്‌ നമുക്ക്‌ ധോനിയെ തന്നത്‌. അചഞ്ചലമായ ആത്മവിശ്വാസമാണ്‌ ധോനിയുടെ കരുത്ത്‌. വിശാഖപട്ടണത്തെ ഇന്നിങ്‌സില്‍ രക്തം രുചിച്ചിട്ടും വീട്ടും മികവ്‌ കാണിക്കണമെന്ന ചിന്തയായിരുന്നു ധോനിയില്‍. ആദ്യ മത്സരങ്ങള്‍ ധോനിക്ക്‌ അനുകൂലമായിരുന്നില്ല. എന്നാല്‍ അത്മവിശ്വാസം നിറഞ്ഞൊരു താരം അവസരം മുതലാക്കിയതോടെ ധോനിയെ മാറ്റി നിര്‍ത്തുക എന്നത്‌ ടീമിനെ അസാധ്യമായി...

വിക്കറ്റ്‌ കീപ്പര്‍ എന്ന നിലയില്‍ ദിനേശ്‌ കാര്‍ത്തിക്കിനും പാര്‍ഥീവ്‌ പട്ടേലിനും പിന്നിലായിരുന്നു ധോനി ആ സമയം. ബാറ്റിങ്ങിലെ മികവാണ്‌ ധോനിക്ക്‌ മുന്‍തൂക്കം നല്‍കിയത്‌. അച്ചടക്കം, അഭിനിവേശം, ആത്മവിശ്വാസം എന്നിവയെല്ലാം ധോനിയെ മറ്റ്‌ താരങ്ങളില്‍ വ്യത്യസ്‌തനാക്കി. കാര്‍ത്തിക്കിനും, പാര്‍ഥീവിനും കഴിയാതിരുന്നത്‌ ധോനിക്ക്‌ സാധിച്ചു, നെഹ്‌റ പറഞ്ഞു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com