ആ നൊസ്‌റ്റാള്‍ജിക് നിമിഷങ്ങള്‍ വീണ്ടും കാണാം, 2000ലെ ക്രിക്കറ്റ് മത്സരങ്ങള്‍ ഡിഡി സ്‌പോര്‍ട്‌സ് സംപ്രേഷണം ചെയ്യും
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th April 2020 02:05 PM |
Last Updated: 07th April 2020 02:05 PM | A+A A- |

The 2000s cricket rewind
ലോക്ക്‌ഡൗണിന്റെ വിരസതയില്‍ കഴിയുന്ന ക്രിക്കറ്റ് പ്രേമികള്‍ക്ക് സന്തോഷകരമായ വാര്‍ത്തയുമായി ഡിഡി സ്‌പോര്‍ട്‌സ്. കളിക്കളത്തിലെ നൊസ്‌റ്റാള്‍ജിക് നിമിഷങ്ങള്‍ ഒരിക്കല്‍ കൂടി കാണാം. അതിന് വഴിയൊരുക്കുകയാണ് ഡിഡി സ്‌പോര്‍ട്‌സ്.
2000ലെ പ്രധാനപ്പെട്ട ക്രിക്കറ്റ് കളികള്‍ ഡിഡി സ്‌പോര്‍ട്‌സ് വീണ്ടും സംപ്രേഷണം ചെയ്യും. കേന്ദ്ര സര്‍ക്കാരും, ബിസിസിഐയും ചേര്‍ന്നാണ് ക്രിക്കറ്റ് പ്രേമികളെ സന്തോഷത്തിലാക്കുന്ന തീരുമാനമെടുത്തത്. വീട്ടിലിരുന്ന് കളികള്‍ ആസ്വദിക്കൂ എന്ന് ബിസിസിഐ ട്വീറ്റ് ചെയ്യുന്നു.
കളികളുടെ സമയവും ബിസിസിഐ പങ്കുവെച്ചിട്ടുണ്ട്. നേരത്തെ, ട്വന്റി20 ലോകകപ്പ് സെമി ഫൈനലിലെ കോഹ് ലിയുടെ ക്ലാസിക് ഇന്നിങ്‌സ് പിറന്ന കളിയടക്കം പലതും സ്റ്റാര്‍ സ്‌പോര്‍ട്‌സും വീണ്ടും സംപ്രേക്ഷണം ചെയ്‌തിരുന്നു. കോവിഡ് 19നെ തുടര്‍ന്ന് കളിക്കളത്തിലെ ആരവമെല്ലാം നിലച്ചതോടെ നിരാശയിലായ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന തീരുമാനമാണ് ഇപ്പോള്‍ ബിസിസിഐയുടെ ഭാഗത്ത് നിന്നുമുണ്ടാവുന്നത്.
The BCCI and Government of India bring you cricket highlights from the past.
Sit back and enjoy the action on @ddsportschannel.#StayHomeStaySafe @SGanguly99 @JayShah @ThakurArunS pic.twitter.com/nW3kePeAII