കോഹ്‌ലിയെ സ്ലെഡ്‌ജ്‌ ചെയ്യാന്‍ ഓസീസ്‌ താരങ്ങള്‍ക്ക്‌ പേടി, കാരണം ഐപിഎല്‍ എന്ന്‌ ക്ലര്‍ക്ക്‌

കോഹ്‌ലിയെ സ്ലെഡ്‌ജ്‌ ചെയ്യാന്‍ ഓസീസ്‌ താരങ്ങള്‍ക്ക്‌ പേടി, കാരണം ഐപിഎല്‍ എന്ന്‌ ക്ലര്‍ക്ക്‌
കോഹ്‌ലിയെ സ്ലെഡ്‌ജ്‌ ചെയ്യാന്‍ ഓസീസ്‌ താരങ്ങള്‍ക്ക്‌ പേടി, കാരണം ഐപിഎല്‍ എന്ന്‌ ക്ലര്‍ക്ക്‌


ഇന്ത്യന്‍ നായകന്‍ വിരാട്‌ കോഹ്‌ ലിയെ സ്ലെഡ്‌ജ്‌ ചെയ്യാന്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക്‌ പേടിയായിരുന്നെന്ന്‌ ഓസീസ്‌ മുന്‍ നായകന്‍ മൈക്കല്‍ ക്ലര്‍ക്ക്‌. ഐപിഎല്‍ കാരണമായിരുന്നു അതെന്ന്‌ ക്ലര്‍ക്ക്‌ പറഞ്ഞു.

സാമ്പത്തികമായി എത്രമാത്രം ശക്തമാണ്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ എന്ന്‌ എല്ലാവര്‍ക്കും അറിയാം. ഇതുകൊണ്ട്‌ തന്നെ കോഹ്‌ ലിയേയോ, മറ്റൊരു ഇന്ത്യന്‍ താരത്തേയോ സ്ലെഡ്‌ജ്‌ ചെയ്യാന്‍ ഓസീസ്‌ ടീം പേടിച്ചു. കാരണം, ഏപ്രിലില്‍ ഇവര്‍ക്കൊപ്പം കളിക്കേണ്ടതാണ്‌ എന്ന ചിന്ത ഓസീസ്‌ താരങ്ങളുടെ ഉള്ളിലുണ്ടായി, ക്ലര്‍ക്ക്‌ പറഞ്ഞു.

ഇനി വരുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ താരങ്ങളെ സ്ലെഡ്‌ജ്‌ ചെയ്യാന്‍ ഓസീസ്‌ മുതിര്‍ന്നേക്കില്ലെന്ന്‌ ക്ലര്‍ക്ക്‌ പറഞ്ഞു. ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ മുന്‍പില്‍ വെക്കുന്ന ലക്ഷങ്ങളിലേക്കാണ്‌ അവരുടെ ചിന്ത. ഞാന്‍ കോഹ്‌ ലിയെ സ്ലെഡ്‌ജ്‌ ചെയ്യില്ല. കാരണം കോഹ്‌ ലി എന്നെ ബാംഗ്ലൂര്‍ ടീമിലെടുക്കണം. അതിലൂടെ ആറ്‌ ആഴ്‌ച കൊണ്ട്‌ 1 മില്യണ്‍ യുഎസ്‌ ഡോളര്‍ എനിക്കുണ്ടാക്കാം എന്നതായിരുന്നു ഓസീസ്‌ താരങ്ങളുടെ ഒരു സമയത്തെ മനോഭാവമെന്നും ക്ലര്‍ക്ക്‌ പറഞ്ഞു.

ഐപിഎല്‍ പതിമൂന്നാം സീസണിലെ ലേലത്തില്‍ ഓസീസ്‌ താരങ്ങള്‍ വലിയ നേട്ടം സ്വന്തമാക്കിയിരുന്നു. 15.5 കോടി രൂപയാണ്‌ കമിന്‍സിന്‌ ലഭിച്ചത്‌. മാക്‌സ്വെല്ലിന്‌ വേണ്ടി 10.75 കോടി രൂപയും, കോള്‍ട്ടര്‍ നൈലിന്‌ വേണ്ടി 8 കോടി രൂപയും ഫ്രാഞ്ചൈസികള്‍ വിലയിട്ടു. സ്‌മിത്ത്‌, ഡേവിഡ്‌ വാര്‍ണര്‍ എന്നിവരെ തങ്ങളുടെ ടീമുകള്‍ നിലനിര്‍ത്തുകയും ചെയ്‌തു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com