ഇത്‌ ഔട്ട്‌ ആണോ നോട്ട്‌ഔട്ട്‌ ആണോ? 22 വര്‍ഷം മുന്‍പത്തെ വീഡിയോയുമായി വോണ്‍, ലക്ഷ്യം സച്ചിന്‍

ആദ്യ ഇന്നിങ്‌സില്‍ നാല്‌ റണ്‍സ്‌ എടുത്ത്‌ നില്‍ക്കെ സച്ചിനെ പുറത്താക്കാന്‍ വോണിനായിരുന്നു. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ഓസീസ്‌ സ്‌പിന്നര്‍ക്ക്‌ ഇത്‌ ആവര്‍ത്തിക്കാനായില്ല
ഇത്‌ ഔട്ട്‌ ആണോ നോട്ട്‌ഔട്ട്‌ ആണോ? 22 വര്‍ഷം മുന്‍പത്തെ വീഡിയോയുമായി വോണ്‍, ലക്ഷ്യം സച്ചിന്‍


ലോക്ക്‌ഡൗണില്‍ ലോകം കുടുങ്ങി കിടക്കുന്ന ഈ സമയം മറ്റ്‌ ക്രിക്കറ്റ്‌ താരങ്ങളെ പോലെ സമൂഹമാധ്യമങ്ങളില്‍ സജീവമായുണ്ട്‌ ഓസീസ്‌ മുന്‍ താരം ഷെയ്‌ന്‍ വോണ്‍. സച്ചിനുമൊത്തുള്ള കളിക്കളത്തിലെ ആവേശം നിറഞ്ഞ നിമിഷങ്ങളിലൊന്നുമായാണ്‌ വോണ്‍ ട്വിറ്ററിലെത്തുന്നത്‌. സച്ചിനെ എല്‍ബിഡബ്ല്യുവില്‍ കുടുക്കിയെങ്കിലും അമ്പയര്‍ അത്‌ നോട്ട്‌ഔട്ട്‌ വിധിച്ചു. അതെങ്ങനെ നോട്ട്‌ഔട്ട്‌ ആവുമെന്നാണ്‌ 22 വര്‍ഷത്തിന്‌ ശേഷം വോണ്‍ ചോദിക്കുന്നത്‌

1998ലെ ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്‌റ്റ്‌. 155 റണ്‍സ്‌ എടുത്ത്‌ സച്ചിന്‍ മികവ്‌ കാണിച്ച ഇന്നിങ്‌സ്‌. എന്നാല്‍ സച്ചിനെ എല്‍ബിഡബ്ല്യുവില്‍ പുറത്താക്കാനുള്ള അവസരം വോണ്‍ ഇന്നിങ്‌സിന്റെ തുടക്കത്തില്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ അമ്പയര്‍ വെങ്കട്ട്‌ നോട്ടൗട്ട്‌ വിധിച്ചു. ഔട്ട്‌ ആണോ നോട്ട്‌ഔട്ട്‌ ആണോ എന്ന്‌ ചോദിച്ച്‌ റോബ്‌ മൂഡി സംഭവത്തിന്റെ വീഡിയോ വീണ്ടും ആരാധകരുടെ മുന്‍പിലേക്ക്‌ വെച്ചു.
 

ഇത്‌ റിട്വീറ്റ്‌ ചെയ്‌ത വോണ്‍ ചോദിക്കുന്നത്‌ ഇതെങ്ങനെ നോട്ട്‌ഔട്ട്‌ ആവും എന്നാണ്‌. സച്ചിന്റെ 155 റണ്‍സ്‌ ഇന്നിങ്‌സാണ്‌ ഇന്ത്യയെ ജയത്തിലേക്ക്‌ എത്തിച്ചത്‌. ഈ ടെസ്‌റ്റിലെ ആദ്യ ഇന്നിങ്‌സില്‍ നാല്‌ റണ്‍സ്‌ എടുത്ത്‌ നില്‍ക്കെ സച്ചിനെ പുറത്താക്കാന്‍ വോണിനായിരുന്നു. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ഓസീസ്‌ സ്‌പിന്നര്‍ക്ക്‌ ഇത്‌ ആവര്‍ത്തിക്കാനായില്ല.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com