സണ്‍ മിന്‍ ദക്ഷിണ കൊറിയയില്‍ നിര്‍ബന്ധിത സൈനിക സേവനത്തിന്‌ ഇറങ്ങും, സ്ഥിരീകരിച്ച്‌ ടോട്ടനം

28 വയസില്‍ താഴെ പ്രായമുള്ള സൗത്ത്‌ കൊറിയന്‍ യുവാക്കള്‍ 21 മാസത്തെ നിര്‍ബന്ധിത സൈനിക സേവനം നടത്തണമെന്നാണ്‌ നിയമം
സണ്‍ മിന്‍ ദക്ഷിണ കൊറിയയില്‍ നിര്‍ബന്ധിത സൈനിക സേവനത്തിന്‌ ഇറങ്ങും, സ്ഥിരീകരിച്ച്‌ ടോട്ടനം


ടോട്ടനം താരം സണ്‍ മിന്‍ സൗത്ത്‌ കൊറിയയില്‍ സൈനിക സേവനം ചെയ്യുമെന്ന വാര്‍ത്ത സ്ഥിരീകരിച്ച്‌ ക്ലബ്‌. കോവിഡ്‌ 19നെ തുടര്‍ന്ന്‌ പ്രീമിയര്‍ ലീഗ്‌ നിര്‍ത്തിവെച്ച സാഹചര്യത്തില്‍ സൗത്ത്‌ കൊറിയന്‍ ഭരണകൂടം നിഷ്‌കര്‍ശിച്ച നാല്‌ ആഴ്‌ചത്തെ നിര്‍ബന്ധിത സൈനിക സേവനത്തിന്റെ ഭാഗമാവും താരമെന്ന്‌ ടോട്ടനം വ്യക്തമാക്കി.

ഈ മാസം അവസാനത്തോടെ സണ്‍ ദൗത്യം ഏറ്റെടുക്കും. 28 വയസില്‍ താഴെ പ്രായമുള്ള സൗത്ത്‌ കൊറിയന്‍ യുവാക്കള്‍ 21 മാസത്തെ നിര്‍ബന്ധിത സൈനിക സേവനം നടത്തണമെന്നാണ്‌ നിയമം. 2018 ഏഷ്യന്‍ ഗെയിംസില്‍ സൗത്ത്‌ കൊറിയന്‍ ടീമിനെ സ്വര്‍ണത്തിലേക്ക്‌ എത്തിച്ചതിന്റെ പാരിതോഷികമായി സൈനിക സേവനത്തിനുള്ള സണ്ണിന്റെ സമയം നാല്‌ ആഴ്‌ചയായി ചുരുക്കിയിരുന്നു.

കോവിഡ്‌ 19 പിടിമുറുക്കുന്നതിന്‌ മുന്‍പ്‌ പരിക്കേറ്റ്‌ സണ്ണിന്‌ മാറി നില്‍ക്കേണ്ടി വന്നിരുന്നു. ആസ്റ്റന്‍ വില്ലക്കെതിരായ മത്സരത്തിന്‌ ഇടയിലാണ്‌ സണ്ണിന്‌ പരിക്കേറ്റത്‌. ഇനി സീസണ്‍ പുനഃരാരംഭിച്ചാലും സണ്ണിന്‌ മത്സരങ്ങള്‍ പരിക്കിനെ തുടര്‍ന്ന്‌ നഷ്ടപ്പെടുമെന്നാണ്‌ സൂചന. മാര്‍ച്ച്‌ അവസാനത്തോടെയാണ്‌ സണ്‍ സൗത്ത്‌ കൊറിയയിലേക്ക്‌ എത്തിയത്‌. നിലവില്‍ ക്വാരന്റീനിലാണ്‌ താരം.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com