വര്‍ണറുടെ ചലഞ്ച്‌ കോഹ്‌ലി തള്ളി, പക്ഷേ കൊടിയത്തൂരിലെ പിള്ളേര്‌ ഏറ്റെടുത്തു; കൂട്ടത്തോടെ തലമൊട്ടയടിച്ച്‌ യുവാക്കള്‍

കോഴിക്കോട്‌ കൊടിയത്തൂര്‍ ഗ്രാമത്തിലെ 50 യുവാക്കളാണ്‌ കൂട്ടത്തോടെ തല മൊട്ടയടിച്ചത്‌
വര്‍ണറുടെ ചലഞ്ച്‌ കോഹ്‌ലി തള്ളി, പക്ഷേ കൊടിയത്തൂരിലെ പിള്ളേര്‌ ഏറ്റെടുത്തു; കൂട്ടത്തോടെ തലമൊട്ടയടിച്ച്‌ യുവാക്കള്‍


കോഴിക്കോട്‌: നമുക്ക്‌ വേണ്ടി രാപ്പകലില്ലാതെ, സ്വന്തം ജീവന്‍ പോലും പണയം വെച്ച്‌ ഈ കോവിഡ്‌ കാലത്ത്‌ സേവനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള പിന്തുണ തല മൊട്ടയടിച്ചാണ്‌ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്‌ താരം ഡേവിഡ്‌ വാര്‍ണര്‍ പ്രകടിപ്പിച്ചത്‌. ഓസ്‌ട്രേലിയക്ക്‌ വേണ്ടി അരങ്ങേറാന്‍ ഇറങ്ങിയപ്പോഴായിരുന്നു താന്‍ ഇതിന്‌ മുന്‍പ്‌ മൊട്ടത്തലയടിച്ചതെന്നും വാര്‍ണര്‍ പറഞ്ഞിരുന്നു. കോഹ്‌ ലി ഉള്‍പ്പെടെയുള്ള വമ്പന്മാരെ വാര്‍ണര്‍ ഏതാനും ദിവസം മുന്‍പ്‌ ചലഞ്ച്‌ ചെയ്‌തെങ്കിലും ഇതുവരെ അവര്‍ വെല്ലുവിളി ഏറ്റെടുത്തിട്ടില്ല.

എന്നാല്‍, വാര്‍ണര്‍ തുടങ്ങിവെച്ചതിന്‌ ഒപ്പം കൂടുകയാണ്‌ കോഴിക്കോട്ടെ യുവാക്കള്‍...കോഴിക്കോട്‌ കൊടിയത്തൂര്‍ ഗ്രാമത്തിലെ 50 യുവാക്കളാണ്‌ കൂട്ടത്തോടെ തല മൊട്ടയടിച്ചത്‌ . കൊടിയത്തൂരിലെ പിള്ളേര്‌ കാട്ടിയ ധൈര്യം പ്രചോദനമായി തൊട്ടടുത്ത ഗ്രാമത്തിലെ യുവാക്കളും വാര്‍ണറുടെ ചലഞ്ച്‌ ഏറ്റെടുക്കുകയാണെന്നാണ്‌ റിപ്പോര്‍ട്ട്‌.

ചലഞ്ച്‌ ഏറ്റെടുക്കാന്‍ വേണ്ടി ഇവര്‍ ബ്രേക്ക്‌ ദി ചെയിന്‍ ചലഞ്ച്‌ ലംഘിക്കാന്‍ തയ്യാറല്ല. ട്രിമ്മര്‍ ഉപയോഗിച്ച്‌ വീട്ടിലിരുന്ന്‌ തന്നെ അവര്‍ മുടി കളയുന്നു. ഇതിനായി പുറത്തിറങ്ങി ബ്രേക്ക്‌ ദി ചെയിന്‍ ക്യാംപെയ്‌ന്‍ ലംഘിക്കാന്‍ ഞങ്ങള്‍ക്ക്‌ താത്‌പര്യമില്ല, തിളങ്ങുന്ന മൊട്ടത്തലയുമായി കൊടിയത്തൂര്‍ ഗ്രാമത്തിലെ യുവാക്കളിലൊരാള്‍ പറഞ്ഞു. ഡേവിഡ്‌ വാര്‍ണറുടെ ചലഞ്ച്‌ കേരളത്തില്‍ വൈറലായി പടരാനുള്ള സാധ്യതയാണ്‌ വരുന്നത്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com