വിസ്‌ഡന്‍ പ്ലേയര്‍ ഓഫ്‌ ദി ഇയര്‍ പുരസ്‌കാരം ബെന്‍ സ്റ്റോക്ക്‌സിന്‌, കോഹ്‌ലിയുടെ ആധിപത്യം അവസാനിപ്പിച്ചു; ട്വന്റി20യില്‍ റസല്‍

2005ന്‌ ശേഷം ആദ്യമായാണ്‌ ഒരു ഇംഗ്ലണ്ട്‌ താരം വിസ്‌ഡന്‍ ക്രിക്കറ്റര്‍ ഓഫ്‌ ദി ഇയര്‍ പുരസ്‌കാരം നേടുന്നത്‌
വിസ്‌ഡന്‍ പ്ലേയര്‍ ഓഫ്‌ ദി ഇയര്‍ പുരസ്‌കാരം ബെന്‍ സ്റ്റോക്ക്‌സിന്‌, കോഹ്‌ലിയുടെ ആധിപത്യം അവസാനിപ്പിച്ചു; ട്വന്റി20യില്‍ റസല്‍


ലണ്ടന്‍: ചരിത്രത്തിലാദ്യമായി ഇംഗ്ലണ്ടിനെ ലോക കിരീടത്തിലേക്ക്‌ എത്തിച്ച ബെന്‍ സ്‌റ്റോക്ക്‌സിന്റെ ഹീറോയിസത്തെ തേടി മറ്റൊരു പുരസ്‌കാരം. വിസ്‌ഡന്‍ ലീഡിങ്‌ ക്രിക്കറ്റര്‍ ഓഫ്‌ ദി ഇയര്‍ പുരസ്‌കാരം ഇംഗ്ലണ്ട്‌ ഓള്‍ റൗണ്ടര്‍ സ്‌റ്റോക്ക്‌സിന്‌.

ഇംഗ്ലണ്ടിനെ ആദ്യമായി ലോക കിരീടത്തിലേക്ക്‌ എത്തിച്ചതിനാണ്‌ പുരസ്‌കാരം. 2005ന്‌ ശേഷം ആദ്യമായാണ്‌ ഒരു ഇംഗ്ലണ്ട്‌ താരം വിസ്‌ഡന്‍ ക്രിക്കറ്റര്‍ ഓഫ്‌ ദി ഇയര്‍ പുരസ്‌കാരം നേടുന്നത്‌. 2005ല്‍ ഫ്‌ലിന്റോഫാണ്‌ ഈ നേട്ടം സ്വന്തമാക്കിയത്‌. ഐസിസിയുടെ പ്ലേയര്‍ ഓഫ്‌ ദി ഇയര്‍ നേട്ടത്തിന്‌ പിന്നാലെയാണ്‌ ബെന്‍ സ്റ്റോക്ക്‌സിന്റെ ഇപ്പോഴത്തെ നേട്ടം.

തുടര്‍ച്ചയായി മൂന്ന്‌ വട്ടം വിസ്‌ഡന്‍ ക്രിക്കറ്റര്‍ ഓഫ്‌ ദി ഇയര്‍ പുരസ്‌കാരം നേടിയ ഇന്ത്യന്‍ നായകന്‍ വിരാട്‌ കോഹ്‌ ലിയുടെ ആധിപത്യവും ബെന്‍ സ്റ്റോക്‌സ്‌ ഇവിടെ തകര്‍ത്തു. വിസ്‌ഡണ്‍ ലീഡിങ്‌ ട്വന്റി20 പ്ലേയര്‍ ഓഫ്‌ ദി ഇയര്‍ പുരസ്‌കാരം വിന്‍ഡിസിന്റെ വെടിക്കെട്ട്‌ വീരന്‍ ആന്ദ്രെ റസലിനാണ്‌. ഓസീസ്‌ വനിതാ താരം എല്ലീസ്‌ പെറിയാണ്‌ വനിതാ താരം.

മൂന്ന്‌ വട്ടം വിസ്‌ഡന്‍ പ്ലേയര്‍ ഓഫ്‌ ദി ഇയറായ കോഹ്‌ ലിയാണ്‌ ഏറ്റവും കൂടുതല്‍ വട്ടം ഈ നേട്ടം സ്വന്തമാക്കിയത്‌. ലങ്കയുടെ കുമാര്‍ സംഗക്കാരയും സെവാഗും രണ്ട്‌ വട്ടം ഈ നേട്ടത്തിലേക്ക്‌ എത്തിയിട്ടുണ്ട്‌. 2010ല്‍ സച്ചിനും വിസ്‌ഡന്റെ പ്ലേയര്‍ ഓഫ്‌ ദി ഇയറായി.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com