10 കോടി രൂപ ധനസഹായം നല്‍കി സണ്‍റൈസേഴ്‌സ്‌ ഹൈദരാബാദ്‌, കയ്യടിച്ച്‌ ഡേവിഡ്‌ വാര്‍ണര്‍

സംസ്ഥാന സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്കാണോ, കേന്ദ്ര സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്കാണോ ധനസഹായം നല്‍കിയത്‌ എന്ന്‌ എസ്‌ആര്‍എച്ച്‌ വ്യക്തമാക്കിയില്ല
10 കോടി രൂപ ധനസഹായം നല്‍കി സണ്‍റൈസേഴ്‌സ്‌ ഹൈദരാബാദ്‌, കയ്യടിച്ച്‌ ഡേവിഡ്‌ വാര്‍ണര്‍


കോവിഡ്‌ 19 ദുരിതാശ്വാസ ഫണ്ടിലേക്ക്‌ 10 കോടി രൂപ ധനസഹായം നല്‍കി ഐപിഎല്‍ ഫ്രാഞ്ചൈസിയായ സണ്‍റൈസേഴ്‌സ്‌ ഹൈദരാബാദ്‌. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്കാണോ, കേന്ദ്ര സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്കാണോ ധനസഹായം നല്‍കിയത്‌ എന്ന്‌ എസ്‌ആര്‍എച്ച്‌ വ്യക്തമാക്കിയില്ല.

സണ്‍റൈസേഴ്‌സ്‌ ധനസഹായം നല്‍കിയതിനെ അഭിനന്ദിച്ച്‌ ടീം ഓപ്പണര്‍ ഡേവിഡ്‌ വാര്‍ണറുമെത്തി. എത്രമാത്രം നല്ല തീരുമാനം. നല്ല പ്രവര്‍ത്തി സണ്‍ ടിവി എന്നാണ്‌ സണ്‍റൈസേഴ്‌സിനെ അഭിനന്ദിച്ച്‌ വാര്‍ഡണ്‍ ട്വീറ്റ്‌ ചെയ്‌തത്‌. ഐപിഎല്‍ 10 ഉപേക്ഷിക്കാന്‍ സാധ്യതയുള്ളതിനെ തുടര്‍ന്ന്‌ സാമ്പത്തിക നഷ്ടം മുന്‍പില്‍ നില്‍ക്കെയാണ്‌ സണ്‍റൈസേഴ്‌സ്‌ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്‌.
 

നേരത്തെ ചെന്നൈ സൂപ്പര്‍ കിങ്‌സ്‌ താരം സുരേഷ്‌ റെയ്‌ന 52 ലക്ഷം രൂപ ധനസഹായം നല്‍കിയിരുന്നു. സച്ചിന്‍ ടെണ്ടുല്‍ 50 ലക്ഷം രൂപ പ്രഖ്യാപിച്ചപ്പോള്‍ 85ലക്ഷം രൂപയാണ്‌ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത്‌ ശര്‍മ നല്‍കിയത്‌. കോഹ്‌ ലിയും അനുഷ്‌കയും പിഎം കെയേഴ്‌സ്‌ ഫണ്ടിലേക്ക്‌ ധനസഹായം നല്‍കിയെങ്കിലും തുക എത്രയെന്ന്‌ വെളിപ്പെടുത്തിയില്ല. മൂന്ന്‌ കോടി രൂപയാണ്‌ ഇരുവരും ചേര്‍ന്ന്‌ നല്‍കിയത്‌ എന്നാണ്‌ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com