ലോക്ക്‌ഡൗണില്‍ പാക്‌ കളിക്കാര്‍ക്ക്‌ എട്ടിന്റെ പണി; ഓണ്‍ലൈന്‍ ഫിറ്റ്‌നസ്‌ ടെസ്റ്റുമായി പാകിസ്ഥാന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌

ഓണ്‍ലൈന്‍ വഴി ഇത്‌ എത്രമാത്രം ഫലപ്രദമാവും എന്ന ചോദ്യം ഉയര്‍ന്നു കഴിഞ്ഞു
ലോക്ക്‌ഡൗണില്‍ പാക്‌ കളിക്കാര്‍ക്ക്‌ എട്ടിന്റെ പണി; ഓണ്‍ലൈന്‍ ഫിറ്റ്‌നസ്‌ ടെസ്റ്റുമായി പാകിസ്ഥാന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌



ലാഹോര്‍: ലോക്ക്‌ഡൗണിലാണെങ്കിലും ക്രിക്കറ്റ്‌ താരങ്ങളുടെ ഫിറ്റ്‌നസില്‍ ഒരു വിട്ടുവീഴ്‌ചയുമില്ലെന്ന നിലപാടിലാണ്‌ പാകിസ്ഥാന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌. കളിക്കാരുടെ ഫിറ്റ്‌നസ്‌ ടെസ്റ്റ്‌ ഓണ്‍ലൈന്‍ വഴി നടത്താനൊരുങ്ങുകയാണ്‌ പാകിസ്ഥാന്‍ ഇപ്പോള്‍.

ഓണ്‍ലൈന്‍ വഴി കളിക്കാരെ യോ യോ ടെസ്‌റ്റിനും വിധേയമാക്കും. എന്നാല്‍ ഓണ്‍ലൈന്‍ വഴി ഇത്‌ എത്രമാത്രം ഫലപ്രദമാവും എന്ന ചോദ്യം ഉയര്‍ന്നു കഴിഞ്ഞു. 200 പാക്‌ ക്രിക്കറ്റ്‌ താരങ്ങളെയാണ്‌ ഓണ്‍ലൈന്‍ വഴി ഫിറ്റ്‌നസ്‌ ടെസ്റ്റിന്‌ വിധേയമാക്കുന്നത്‌. പുഷ്‌അപ്പ്‌സ്‌, സ്‌പ്രിന്റ്‌, ബര്‍പ്പീസ്‌, യോ യോ ടെസ്‌റ്റുകള്‍ക്ക്‌ കളിക്കാരെ വിധേയമാക്കും.

ഒരു മിനിറ്റില്‍ 60 പുഷ്‌അപ്പ്‌സ്‌, ഒരു മിനിറ്റില്‍ 50 സിറ്റ്‌അപ്പ്‌സ്‌, ഒരു മിനിറ്റില്‍ 10 ചിന്‍അപ്പ്‌സ്‌, 2.5 മീറ്റര്‍ സ്റ്റാന്‍ഡിങ്‌ ബ്രോഡ്‌ ജംപ്‌, ലെവല്‍ 18 യോയോ ടെസ്‌റ്റ്‌, ഒരു മിനിറ്റില്‍ 30 ബര്‍പീസ്‌ എന്നിവയാണ്‌ ഓണ്‍ലൈന്‍ വഴി പാക്‌ ക്രിക്കറ്റ്‌ താരങ്ങള്‍ ചെയ്യേണ്ടത്‌. ഇവരുടെ പ്രകടനം ട്രെയ്‌നര്‍മാര്‍ വിലയിരുത്തും.

കോവിഡ്‌ 19ന്റെ സമയത്തും പാക്‌ ക്രിക്കറ്റ്‌ ബോര്‍ഡുമായി കരാറിലേര്‍പ്പെട്ടിരിക്കുന്ന കളിക്കാരെ മികച്ച ഫിറ്റ്‌നസില്‍ നിലനിര്‍ത്തുകയാണ്‌ ലക്ഷ്യം. ഫിസിക്കല്‍ ടെസ്റ്റിന്‌ വിധേയമാവാന്‍ കളിക്കാരോട്‌ പാക്‌ കോച്ചും, ചീഫ്‌ സെലക്ടറുമായ മിസ്‌ബാ ഉള്‍ഹഖ്‌ കളിക്കാര്‍ക്ക്‌ നിര്‍ദേശം നല്‍കി.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com