ലോക്ക്‌ഡൗണില്‍ യുപിയിലെ ഗ്രാമത്തില്‍ കുടുങ്ങി, മൊബൈല്‍ റേഞ്ചിനായി മരത്തിന്റെ മുകളില്‍ അമ്പയര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th April 2020 04:44 PM |
Last Updated: 10th April 2020 04:44 PM | A+A A- |

ദന്‍ഗ്രോല്‍: ലോക്ക്‌ഡൗണിനെ തുടര്‍ന്ന് കുടുങ്ങി പോയവരുടെ കൂട്ടത്തില്‍ ഐസിസി ഇന്റര്‍നാഷണല്‍ പാനലിലെ അമ്പയര്‍ അനില്‍ ചൗധരിയുമുണ്ട്. ഉത്തര്‍പ്രദേശിലെ തന്റെ മാതാപിതാക്കളുടെ വസതിയില്‍ സന്ദര്‍ശനത്തിനെത്തിയ അനില്‍ ചൗധരിക്ക് ലോക്ക്‌ഡൗണിനെ തുടര്‍ന്ന് തിരികെ പോവാനായില്ല. മൊബൈലിന്റെ റേഞ്ച് തേടി ഇവിടെ തനിക്കിപ്പോള്‍ മരത്തിന്റെ മുകളില്‍ കയറേണ്ട അവസ്ഥയാണെന്നാണ് അദ്ദേഹം പറയുന്നത്.
ഇന്ത്യ-സൗത്ത് ആഫ്രിക്ക ഏകദിന പരമ്പരയ്‌ക്ക് വേണ്ടിയാണ് അനില്‍ ചൗധരി ഇവിടേക്ക് എത്തിയത്. ലഖ്‌നൗ ഏകദിനത്തിന് വേണ്ടി യുപിയിലേക്ക് എത്തിയപ്പോള്‍ ഷംലി ജില്ലയിലെ ദന്‍ഗ്രോല്‍ ഗ്രാമത്തിലെ തന്റെ മാതാപിതാക്കളുടെ വസതിയില്‍ ഒരാഴ്‌ച തങ്ങാനായിരുന്നു പദ്ധതി. മാര്‍ച്ച് 16 മുതല്‍ ഞാനും എന്റെ രണ്ട് മക്കളും ഇവിടെയാണ്. ഭാര്യയും അമ്മയും ഡല്‍ഹിയിലും, അനില്‍ ചൗധരി പറയുന്നു.
ഇവിടുത്തെ പ്രധാന പ്രശ്‌നം നെറ്റ്വര്‍ക്കാണ്. ഇന്റര്‍നെറ്റോ, ഫോണ്‍വിളിക്കാനുള്ള റേഞ്ചോ ഇവിടെ കിട്ടുന്നില്ല. മരത്തിന് മുകളില്‍ കയറി റേഞ്ച് കണ്ടെത്താന്‍ ശ്രമിക്കുന്ന ഫോട്ടോയും അനില്‍ ചൗധരി പങ്കുവെച്ചിരുന്നു. ഡല്‍ഹിയില്‍ നിന്ന് 85 കിമീ മാത്രം അകലെയായിട്ടും ഇവിടെ നെറ്റ്വര്‍ക്ക് ലഭിക്കാത്തത് എന്താണെന്ന് അദ്ദേഹം ചോദിക്കുന്നു. ഇന്റര്‍നെറ്റ് ലഭിക്കാത്തതിനാല്‍ ഐസിസിയുടെ അമ്പയര്‍മാര്‍ക്കുള്ള ഓണ്‍ലൈന്‍ പ്രോഗ്രാമിനെ കുറിച്ച് അറിയാനാവുന്നില്ലെന്നും അനില്‍ ചൗധരി പറയുന്നു