'ഔട്ടാക്കാന്‍ ഏറ്റവും പ്രയാസം സച്ചിനെ', കാരണം ചൂണ്ടിക്കാട്ടി മൈക്കല്‍ ക്ലര്‍ക്ക്‌

എന്തെങ്കിലും പിഴവ്‌ സച്ചിന്റെ ഭാഗത്ത്‌ നിന്ന്‌ സംഭവിച്ചിരുന്നെങ്കില്‍ എന്ന്‌ ആഗ്രഹിച്ചു പോവുമെന്നും ക്ലര്‍ക്ക്‌
'ഔട്ടാക്കാന്‍ ഏറ്റവും പ്രയാസം സച്ചിനെ', കാരണം ചൂണ്ടിക്കാട്ടി മൈക്കല്‍ ക്ലര്‍ക്ക്‌


മെല്‍ബണ്‍: പുറത്താക്കാന്‍ ഏറ്റവും പ്രയാസമുള്ള ബാറ്റ്‌സ്‌മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണെന്ന്‌ ഓസീസ്‌ മുന്‍ നായകന്‍ മൈക്കല്‍ ക്ലര്‍ക്ക്‌. ഇന്ത്യന്‍ ഇതിഹാസ താരത്തിന്റെ സാങ്കേതിക തികവാണ്‌ ഇതിന്‌ കാരണമായി ക്ലര്‍ക്ക്‌ ചൂണ്ടിക്കാണിക്കുന്നത്‌.

ഞാന്‍ കണ്ടതില്‍ വെച്ച്‌ ഏറ്റവും മികച്ച സാങ്കേതിക തികവുള്ള ബാറ്റ്‌സ്‌മാനാണ്‌ സച്ചിന്‍. പുറത്താക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള ബാറ്റ്‌സ്‌മാന്‍. ബാറ്റിങ്ങിന്റെ സാങ്കേതികത്വത്തില്‍ സച്ചിന്‌ പോരായ്‌മകളുള്ള മേഖലകളുണ്ടെന്ന്‌ എനിക്ക്‌ തോന്നുന്നില്ല. എന്തെങ്കിലും പിഴവ്‌ സച്ചിന്റെ ഭാഗത്ത്‌ നിന്ന്‌ സംഭവിച്ചിരുന്നെങ്കില്‍ എന്ന്‌ ആഗ്രഹിച്ചു പോവുമെന്നും ക്ലര്‍ക്ക്‌ പറയുന്നു.

നിലവില്‍ മൂന്ന്‌ ഫോര്‍മാറ്റിലും വെച്ച്‌ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാന്‍ കോഹ്‌ ലിയാണെന്നും ക്ലര്‍ക്ക്‌ അഭിപ്രായപ്പെട്ടു. കോഹ്‌ ലിയുടെ ഏകദിന, ട്വന്റി20 റെക്കോര്‍ഡുകള്‍ അത്ഭുതപ്പെടുത്തുന്നതാണ്‌. ടെസ്റ്റില്‍ തന്റെ ആധിപത്യം ഉറപ്പിക്കാനുള്ള വഴിയും കോഹ്‌ ലി കണ്ടെത്തുന്നു. കൂറ്റന്‍ സെഞ്ചുറികളെ ഇഷ്ടപ്പെടുന്നു എന്നതാണ്‌ സച്ചിനും കോഹ്‌ ലിയും തമ്മിലുള്ള സാമ്യമെന്നും ക്ലര്‍ക്ക്‌ പറഞ്ഞു.

സച്ചിനെ പ്രകീര്‍ത്തിച്ച്‌ വിന്‍ഡിസ്‌ ഇതിഹാസ താരം ബ്രയാന്‍ ലാറയും അടുത്തിടെ മുന്‍പോട്ട്‌ വന്നിരുന്നു. ക്രിക്കറ്റ്‌ ലോകം കണ്ട എക്കാലത്തേയും മികച്ച കളിക്കാരനാണ്‌ സച്ചിന്‍ എന്നായിരുന്നു ലാറയുടെ വാക്കുകള്‍. 2013ല്‍ ക്രിക്കറ്റിനോട്‌ വിടപറയുമ്പോഴേക്കും 200 ടെസ്‌റ്റില്‍ നിന്ന്‌ 15921 റണ്‍സും, 463 ഏകദിനത്തില്‍ നിന്ന്‌ 18426 റണ്‍സുമാണ്‌ സച്ചിന്റെ അക്കൗണ്ടിലുണ്ടായത്‌.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com